• HOME
  • »
  • NEWS
  • »
  • world
  • »
  • മേജർ സുലൈമാനി വധം: ട്രംപിനെ വധിക്കുന്നവർക്ക് 80 മില്യൺ ഡോളർ പാരിതോഷികം: ഇറാന്‍

മേജർ സുലൈമാനി വധം: ട്രംപിനെ വധിക്കുന്നവർക്ക് 80 മില്യൺ ഡോളർ പാരിതോഷികം: ഇറാന്‍

ഇക്കഴിഞ്ഞ ജനുവരി 3നാണ് ബാഗ്ദാദിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഖാസെം സുലൈമാനി അടക്കമുള്ളവർ കൊല്ലപ്പെടുന്നത്

Donald-trump

Donald-trump

  • Last Updated :
  • Share this:
    ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് 80 മില്യണ്‍ ഡോളർ വിലയിട്ട് ഇറാൻ. യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ രഹസ്യസേന മേധാവി ഖാസെം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായാണ് ട്രംപിനെ വധിക്കുന്നവർക്ക് ഇത്രയും വലിയ തുക പാരിതോഷികമായി പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

    Also Read-ഖാസെം സുലൈമാനിയുടെ ഭൗതികശരീരത്തിന് മുന്നിൽ കണ്ണുനീരടക്കാനാകാതെ ഖുമൈനി

    80 മില്യണ്‍ ജനങ്ങളാണ് ഇറാനിലുള്ളത്. ഒരു പൗരന് ഒരു ഡോളർ എന്ന കണക്കിലാണ് 80 മില്യൺ‌ ഡോളർ പ്രഖ്യാപിച്ചത്. സുലൈമാനിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയ്ക്കിടെയാണ് ഇത്തരമൊരു വൻ പ്രഖ്യാപനം ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.

    Also Read-ഇറാനിലെ പ്രധാന മസ്ജിദിന് മുകളിൽ ചെങ്കൊടി ഉയർത്തി: തിരിച്ചടിക്കൊരുങ്ങുന്നുവെന്ന് അഭ്യൂഹം

    'ജനസംഖ്യ കണക്കനുസരിച്ച് ഇറാനില്‍ 80 മില്യൺ ജനങ്ങളാണുള്ളത്. ഇതുപ്രകാരം നമുക്ക് 80മില്യൺ ഡോളർ സമാഹരിക്കേണ്ടിയിരിക്കുന്നു.. ട്രംപിന്റെ തല കൊണ്ടു വരുന്നവർക്ക് പാരിതോഷികമായി നൽകാൻ..' എന്നായിരുന്നു പ്രഖ്യാപനം.. ഇക്കഴിഞ്ഞ ജനുവരി 3നാണ് ബാഗ്ദാദിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഖാസെം സുലൈമാനി അടക്കമുള്ളവർ കൊല്ലപ്പെടുന്നത്. ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് സുലൈമാനിയെ ലക്ഷ്യം വച്ചതെന്നാണ് റിപ്പോർട്ടുകൾ.

    ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംഘര്‍ഷഭരിത സാഹചര്യമാണ് മേഖലയിൽ നില നിൽക്കുന്നത്.
    Published by:Asha Sulfiker
    First published: