• HOME
  • »
  • NEWS
  • »
  • world
  • »
  • മിസൈൽ ആക്രമണത്തിൽ 80 യുഎസ് സൈനികരെ വധിച്ചെന്ന് ഇറാൻ; പ്രതികരിക്കാതെ അമേരിക്ക

മിസൈൽ ആക്രമണത്തിൽ 80 യുഎസ് സൈനികരെ വധിച്ചെന്ന് ഇറാൻ; പ്രതികരിക്കാതെ അമേരിക്ക

അമേരിക്ക കൊലപ്പെടുത്തിയ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ സംസ്കാരം കഴിഞ്ഞു നിമിഷങ്ങൾക്കകം ഇറാൻ തിരിച്ചടിക്കുകയായിരുന്നു.

Ain-al-Asad-airbase

Ain-al-Asad-airbase

  • Last Updated :
  • Share this:
    ടെഹ്റാൻ: ഇറാഖിലെ യു എസ് സൈനികത്താവളങ്ങളിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ എൺപത് അമേരിക്കൻ സൈനികരെ വധിച്ചെന്ന് ഇറാൻ. 200 പേർക്ക് പരിക്കേറ്റെന്നും ഇറാന്റെ അവകാശവാദം. ആക്രമണ വാർത്ത സ്ഥിരീകരിച്ച അമേരിക്ക എന്നാൽ, മരണസംഖ്യയുടെ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇന്ന് പുലർച്ചെ ആയിരുന്നു ഇറാഖിലെ സുപ്രധാന യു എസ് സൈനികത്താവളങ്ങളിൽ ഇറാന്റെ ആക്രമണം.

    അമേരിക്ക കൊലപ്പെടുത്തിയ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ സംസ്കാരം കഴിഞ്ഞു നിമിഷങ്ങൾക്കകം ഇറാൻ തിരിച്ചടിച്ചു. ഇറാഖിലെ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലുള്ള അൽ അസദ് വ്യോമസേനാ താവളത്തിൽ പത്തു മിസൈലുകളാണ് പുലർച്ചെ പതിച്ചത്. എർബിൽ വ്യോമസേനാ താവളത്തിൽ നാല് മിസൈലുകളും പതിച്ചു. മൊത്തം മുപ്പതിലേറെ മിസൈലുകൾ തൊടുത്തതായി ഇറാൻ വിപ്ലവസേന അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടു.

    ഒരു മണിക്കൂറിനു ശേഷം വീണ്ടും മിസൈൽ ആക്രമണം ഉണ്ടായി. നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തിവരികയാന്നെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ലോകത്തെ ഏറ്റവും വലിയ ആയുധശേഖരം അമേരിക്കയുടെ പക്കലാണെന്ന് ട്രംപ് ഇറാനെ ഓർമ്മിപ്പിച്ചു. മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന കൂടിയാലോചനകൾ വൈറ്റ് ഹൗസിൽ നടന്നു.
    Published by:Anuraj GR
    First published: