HOME /NEWS /World / അമേരിക്കൻ സൈന്യത്തെ രാജ്യത്തു നിന്ന് പുറത്താക്കണം; ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കി

അമേരിക്കൻ സൈന്യത്തെ രാജ്യത്തു നിന്ന് പുറത്താക്കണം; ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കി

News18 Malayalam

News18 Malayalam

നിലവിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യായിരത്തോളം യുഎസ് സൈനികരെ ലക്ഷ്യമിട്ടാണ് പ്രമേയം പാസാക്കിയത്.

  • Share this:

    ബാഗ്ദാദ്: രാജ്യത്തെ വിദേശ സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കി. നിലവിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യായിരത്തോളം യുഎസ് സൈനികരെ ലക്ഷ്യമിട്ടാണ് പ്രമേയം പാസാക്കിയത്.

    ഇറാഖിനുള്ളിൽ വെച്ച് ഇറാനിയൻ സൈനിക ജനറൽ ഖാസെം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിയുമ്പോഴാണ് ഇറാഖ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കുന്നത്. അമേരിക്കയും സഖ്യസേനയും അപകടകാരിയായി കണക്കാക്കുമ്പോഴും ഇറാനിലെ ഏറ്റവും ജനകീയമുഖമാണ് സുലൈമാനി.

    Also Read- ഖാസെം സുലൈമാനിയുടെ ഭൗതികശരീരവുമായി വിലാപയാത്ര; അണിനിരന്നത് ലക്ഷങ്ങള്‍

    ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ഏറ്റുമുട്ടലിൽ ഇറാഖിനെ സഹായിക്കുന്നതിനായാണ് നാലുവർഷം മുൻപ് വാഷിങ്ടണിൽ നിന്ന് സൈന്യത്തെ അയച്ചത്. പാർലമെന്റിൽ ഭൂരിപക്ഷമുള്ള ഷിയ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. അതേസമ‌യം, സുന്നി, ഖുർദിഷ് അംഗങ്ങൾ സഭയിലെത്തിയിരുന്നില്ല.

    First published:

    Tags: America, Donald trump, IRAN, IRAQ