നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ട്രംപിന്റെ ശനിദശ തുടങ്ങിയോ? അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖി കോടതി

  ട്രംപിന്റെ ശനിദശ തുടങ്ങിയോ? അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖി കോടതി

  ഇറാൻ ജൂണിൽ തന്നെ ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്റർപോളിനോട് ലോകത്തിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് റെഡ് നോട്ടീസ് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഈ അഭ്യർത്ഥന ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

  ഡൊണാൾഡ് ട്രംപ്

  ഡൊണാൾഡ് ട്രംപ്

  • News18
  • Last Updated :
  • Share this:
   ബാഗ്ദാദ്: യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബാഗ്ദാദ് കോടതി. കഴിഞ്ഞ വർഷം ഇറാഖിലെ അർദ്ധസൈനിക കമാൻഡർ അബു മഹ്ദി അൽ മുഹന്ദിസിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്.

   ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിലെ ഡെപ്യൂട്ടി കമാൻഡർ ആയിരുന്നു അൽ - മുഹന്ദിസ്. 2020 ജനുവരി മൂന്നിന് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ഉണ്ടായ യു എസ് ഡ്രോൺ ആക്രമണത്തിൽ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. ഇതേ ഡ്രോൺ ആക്രമണത്തിൽ ആയിരുന്നു ഉന്നത ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയും കൊല്ലപ്പെട്ടത്. You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS]ട്രംപിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിനു ശേഷം 'ഒന്നിന്റെ വിലയ്ക്ക് രണ്ടെണ്ണം' - എന്ന രീതിയിൽ ട്രംപ് വീമ്പിളക്കുകയും ചെയ്തിരുന്നു. അതേസമയം, നിയമവിരുദ്ധമായ അല്ലെങ്കിൽ ഏകപക്ഷീയമായ വധശിക്ഷകൾ റിപ്പോർട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ട യു എന്നിന്റെ ആഗ്നസ് കല്ലമാർഡ് ഇരട്ട കൊലപാതകങ്ങളെ  ഏകപക്ഷീയവും നിയമവിരുദ്ധവും എന്നായിരുന്നു വിശേഷിപ്പിച്ചത്.

   ഇറാൻ ജൂണിൽ തന്നെ ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്റർപോളിനോട് ലോകത്തിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് റെഡ് നോട്ടീസ് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഈ അഭ്യർത്ഥന ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

   പീനൽ കോഡ് ആർട്ടിക്കിൾ 406 അനുസരിച്ചാണ് ട്രംപിന്റെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അബു മഹ്ദി അൽ മുഹന്ദിയുടെ കുടുംബത്തിൽ നിന്നുള്ള വ്യക്തിഗത അവകാശവാദികളുടെ മൊഴി ജഡ്ജി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രാഥമിക അന്വേഷണം പൂർത്തിയായെങ്കിലും ഈ കുറ്റകൃത്യത്തിലെ മറ്റ് കുറ്റവാളികൾക്കായുള്ള, അത് ഇറാഖികളായാലും വിദേശികളായാലും, അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.
   Published by:Joys Joy
   First published:
   )}