• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഡോ. സവിതയുടെ ആത്മാവ് സാക്ഷി: ഗർഭഛിദ്രത്തിന് അയർലാൻഡ് ജനതയുടെ അംഗീകാരം

news18india
Updated: May 26, 2018, 7:06 PM IST
ഡോ. സവിതയുടെ ആത്മാവ് സാക്ഷി: ഗർഭഛിദ്രത്തിന് അയർലാൻഡ് ജനതയുടെ അംഗീകാരം
news18india
Updated: May 26, 2018, 7:06 PM IST
ഡബ്ലിൻ: ഗർഭഛിദ്രത്തെ അനുകൂലിച്ച് യാഥാസ്ഥിതിക റോമൻ കത്തോലിക് വേരുകളെ വലിച്ചെറിഞ്ഞ് അയർലാൻഡ് ജനത. രാജ്യത്ത് നടന്ന രണ്ട് എക്സിറ്റ് പോളുകളിലും ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ വിജയിക്കുമെന്നാണ് പ്രവചനം. രാജ്യം ചരിത്രം കുറിക്കാനൊരുങ്ങുകയാണെന്നാണ് ഇന്ത്യൻ വംശജനും അയർലാൻഡ് പ്രധാനമന്ത്രിയുമായ ലീയോ വാരാഡ്കറുടെ പ്രഖ്യാപനം. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർക്കൊപ്പമാണ് പ്രധാനമന്ത്രി.

ഒരു എക്സിറ്റ് പോൾ ഫലം 68 ശതമാനവും മറ്റൊന്ന് 69 ശതമാനവും വിജയമാണ് ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർക്ക് പ്രവചിച്ചിരിക്കുന്നത്. ഇതോടെ ഭരണഘടനയിൽ എന്ത് മാറ്റമാകും ഉണ്ടാവുകയെന്ന ചർച്ച സജീവമായി.

1983ലാണ് അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നൽകുന്ന ഭരണഘടന ഭേദഗതി രാജ്യത്തുണ്ടായത്. ഇതിനോടകം മൂന്നു തവണ ഈ വിഷയത്തിൽ ഐറിഷ് ജനത വോട്ട് ചെയ്തു കഴിഞ്ഞു.ഇന്ത്യക്കാരിയായ ഡോ. സവിത ഹാലപ്പനാവറിന്റെ മരണത്തെ തുടർന്ന് 2013ലാണ് അമ്മയുടെ ജീവൻ അപകടത്തിലാണെങ്കിൽ മാത്രം ഗർഭഛിദ്രമാകാമെന്ന ഭേദഗതി വന്നത്.

ഗർഭഛിദ്രത്തെ എതിർക്കുന്ന വിഭാഗം ഇതിനോടകം തോൽവി സമ്മതിച്ചു. ഭരണഘടനമാറിയാലും ഗർഭഛിദ്രമെന്ന ഭീകരത നിലനിൽക്കുമെന്ന് അവർ പ്രതികരിച്ചു. 2015ൽ അയർലാൻഡ് സ്വവർഗ വിവാഹം നിയമ വിധേയമാക്കിയിരുന്നു.
First published: May 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍