ഐഎസ് ബന്ധമുള്ള ഭീകരർ ഫുട്ബോൾ മൈതാനത്ത് അമ്പതോളം പേരെ കഴുത്തറുത്തു കൊന്നു
ഐഎസ് ബന്ധമുള്ള ഭീകരർ ഫുട്ബോൾ മൈതാനത്ത് അമ്പതോളം പേരെ കഴുത്തറുത്തു കൊന്നു
ആക്രമണങ്ങളില്‍ ഭയന്നുപോയ നാട്ടുകാർ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ബലമായി ഗ്രാമവാസികളെ പിടിച്ചുകൊണ്ട് വന്ന് ഫുട്ബോൾ മൈതാനത്തുവെച്ച് തലവെട്ടുകയായിരുന്നു
മാപുട്ടോ: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്ര സംഘടന ഫുട്ബോൾ മൈതാനത്ത് അമ്പതോളം പേരെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തി. വടക്കന്‍ മൊസാംബിക്കിലെ കാബോ ഡെല്‍ഗഡോ പ്രവിശ്യയിലെ ഗ്രാമത്തിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി നഞ്ചബ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ വീടുകള്‍ അഗ്നിക്കിരയാക്കുകയായിരുന്നു. ആക്രമണങ്ങളില്‍ ഭയന്നുപോയ നാട്ടുകാർ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും ബലമായി ഗ്രാമവാസികളെ പിടിച്ചുകൊണ്ട് വന്ന് ഫുട്ബോൾ മൈതാനത്തുവെച്ച് തലവെട്ടുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ഈ ക്രൂര കൃത്യം രണ്ടു ദിവസത്തിനുശേഷം തിങ്കളാഴ്ചയോടെയാണ് പുറംലോകം അറിഞ്ഞത്. തീവ്രവാദികള്‍ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
സമീപഗ്രാമങ്ങളിലും ഭീകരർ നേരത്തെ ആക്രമണം നടത്തിയിട്ടുണ്ട്. നിഷ്ഠൂരമായ കൊലപാതകങ്ങൾ ചെയ്യുന്നതിലൂടെ വാർത്തകളിൽ ഇടംനേടിയിട്ടുള്ളതാണ് ഈ ഭീകരസംഘടന. 2017 മുതല്‍ മൊസാംബിക്കിലെ ഗ്രാമങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്തുന്നുണ്ട്. മൂന്നു വർഷത്തിനിടെ മാത്രം ഈ പ്രവിശ്യയിൽ രണ്ടായിരത്തോളം പേര്‍ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുകയും നാല് ലക്ഷത്തോളം പേര്‍ ഭവന രഹിതരാകുകയും ചെയ്തിട്ടുണ്ട്.
ഭീകരസംഘടനകൾക്ക് വലിയ സ്വാധീനമുള്ള പ്രദേശങ്ങളാണ് മൊസാംബിക്കിലുള്ളത്. ഇവിടെ ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യമുള്ള ഭരണകൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് ഇവിടെ വർഷങ്ങളായി നടക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലും ഭീകരസംഘടനയിൽ ചേരാൻ വിസമ്മതിച്ച അമ്പതിലേറെ യുവാക്കളെ തലയിൽ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.