• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

SriLanka Terror Attack: ഇന്ത്യയിൽ അറസ്റ്റിലായ ഐഎസ് അനുഭാവി നേരത്തെ വിവരം നല്‍കിയെന്ന് റിപ്പോര്‍ട്ട്

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ തന്നെ ശ്രീലങ്കയെ അറിയിച്ചിരുന്നു.

news18
Updated: April 24, 2019, 3:21 PM IST
SriLanka Terror Attack: ഇന്ത്യയിൽ അറസ്റ്റിലായ ഐഎസ് അനുഭാവി നേരത്തെ വിവരം നല്‍കിയെന്ന് റിപ്പോര്‍ട്ട്
IS-Lanka
news18
Updated: April 24, 2019, 3:21 PM IST
ന്യുഡൽഹി : ശ്രീലങ്കയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് വിവരം ഇന്ത്യക്ക് ലഭിച്ചത് ഇവിടെ അറസ്റ്റിലായ ഐഎസ് അനുഭാവിയിൽ നിന്നെന്ന് റിപ്പോർട്ട്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ തന്നെ ശ്രീലങ്കയെ അറിയിച്ചിരുന്നു. ഈ വിവരങ്ങൾ ഇവർക്ക് ലഭിച്ചത് ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ആളിൽ നിന്നാണെന്നാണ് റിപ്പോർട്ട്.

Also Read-SriLanka Terror Attack: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്; അക്രമികളുടെ ചിത്രം പുറത്തുവിട്ടു

ശ്രീലങ്കയിലെ ഒരു പ്രാദേശിക തീവ്രവാദ സംഘടനയിലെ യുവാവിന് പരിശീലനം നൽകിയിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. സെഹ്റാന്‍ ഹാഷിം എന്ന ഈ യുവാവ് ഇപ്പോള്‍ നടന്ന ഭീകരാക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് സൂചന. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ട അക്രമികളുടെ വീഡിയോയിൽ ഇയാളും ഉൾപ്പെട്ടിരുന്നു.

Also Read-Sri Lanka Terror Attack:ഇന്ത്യ മുന്നറിയിപ്പ് നൽകി; ജാഗ്രത പുലർത്തിയില്ല: ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കുറ്റസമ്മതം

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഇന്ത്യ വളരെ നേരത്തെ തന്നെ ശ്രീലങ്കക്ക് നൽകിയിരുന്നു. ഇതിൽ ഇതിൽ ഗൗരവമായ നടപടികളെടുക്കാൻ പരാജയപ്പെട്ടെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി തന്നെ കുറ്റസമ്മതവും നടത്തിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഈസ്റ്റർ ദിനത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ടുള്ള സ്ഫോടന പരമ്പരകൾ ശ്രീലങ്കയിൽ അരങ്ങേറിയത്. പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളും ലക്ഷ്യം വച്ചു നടന്ന ആക്രമണത്തിൽ 320 പേരാണ് കൊല്ലപ്പെട്ടത്.

First published: April 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...