നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Maulana Muhammad Yusuf Islahi | ഇസ്‌ലാമിക പണ്ഡിതൻ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി അന്തരിച്ചു

  Maulana Muhammad Yusuf Islahi | ഇസ്‌ലാമിക പണ്ഡിതൻ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി അന്തരിച്ചു

  മൊറാദാബാദില്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു

  മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

  മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

  • Share this:
   ലക്‌നൗ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി (89) (Maulana Muhammad Yusuf Islahi) അന്തരിച്ചു. മൊറാദാബാദില്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു.

   1932 ല്‍ അറ്റോറിക് ജില്ലയിലെ ഫോര്‍മുള്ളിയിലാണ് അദ്ദേഹം ജനിച്ചത്. ജമാത്തെ ഇസ്‌ലാമി ഹിന്ദിന്റെ കണ്‍സള്‍ട്ടേറ്റീവ് ബോഡി അംഗമായിരുന്നു. 'എന്തുകൊണ്ട് ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക' പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരിയായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. സഹാറന്‍പൂര്‍ ജില്ലയിലെ മസാഹിറുല്‍ ഉലൂമില്‍നിന്ന് ഇസ്‌ലാമിക പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. സരായ് മിറിലെ മദ്‌റസത്തുല്‍ ഇസ്‌ലാഹില്‍നിന്ന് ഫാസിലത്തിലും വിദ്യാഭ്യാസം നേടി.

   ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ മൗലാനാ തജ്‌വീദും ഹൃദിസ്ഥമാക്കി. പിതാവ് ശൈഖ് ഉല്‍ ഹദീസ് മൗലാന അബ്ദുള്‍ ഖാദിം ഖാന്‍ ആണ് അദ്ദേഹത്തെ തുടര്‍വിദ്യാഭ്യാസത്തിനായി സഹാറന്‍പൂരിലെ മദ്‌റസ മസാഹിറുല്‍ ഉലൂമിലേക്ക് അയക്കുന്നത്. പിന്നീട് മദ്‌റസത്തുല്‍ ഇസ്‌ലാഹ്, സരായ് മീര്‍, അസംഘഢ് എന്നിവിടങ്ങളില്‍ ചേര്‍ന്നു.

   മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹിയുടെ കീഴില്‍ നാല് വര്‍ഷം ചെലവഴിച്ച അദ്ദേഹം സനദ് ഫാസിലത്ത് (ബിരുദ സര്‍ട്ടിഫിക്കറ്റ്) കരസ്ഥമാക്കി. അദ്ദേഹത്തിന്റെ രചനകള്‍ ഭൂരിഭാഗവും ഉറുദുവിലാണ്. ആസാന്‍ ഫിഖ്ഹ് (ഈസി ജൂറിസ്പ്രൂഡന്‍സ്), അദാബ്ഇ സിന്ദഗി (ജീവിത മര്യാദ) എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള പുസ്തകങ്ങള്‍.

   1953ലാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അംഗമാവുന്നത്. നിരവധി വിദ്യാഭ്യാസ, ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാര്‍ഗദര്‍ശിയായിരുന്നു. പെണ്‍കുട്ടികളുടെ ഉന്നത അറബിക്, ഇസ്‌ലാമിക വിദ്യാഭ്യാസത്തിനുള്ള അതുല്യവും വളരെ അറിയപ്പെടുന്നതുമായ സ്ഥാപനമായ രാംപൂരിലെ ജംഇയ്യത്തു സലേഹാത്തിന്റെ റെക്ടറായിരുന്നു അദ്ദേഹം. രാംപൂര്‍ നഗരത്തില്‍ വിശാലമായ കാംപസില്‍ ഇപ്പോള്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ താമസിച്ച് പഠിക്കുന്നു.

   Summary: Islamic scholar Maulana Muhammad Yusuf Islahi passes away after short illness. He was also an author, speaker, and founder of several educational institutions. Aasaan Fiqh (Easy Jurisprudence) and Aadab-e Zindagi (Etiquettes of Life) are some of his notable works. He wrote books mainly in Urdu
   Published by:user_57
   First published: