നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • റെയ്ഡിനിടെ ചാവേറുകൾ പൊട്ടിത്തെറിച്ചു: സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്

  റെയ്ഡിനിടെ ചാവേറുകൾ പൊട്ടിത്തെറിച്ചു: സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്

  പൊലീസുമായി യന്ത്രത്തോക്കുപയോഗിച്ച് ഇവർ ഏറ്റുമുട്ടൽ നടത്തിയിരുന്നു. അതിനു ശേഷം ബെൽറ്റിൽ ഘടിപ്പിച്ചിരുന്ന ബോംബ് പ്രവർത്തിച്ചാണ് ഇവർ പൊട്ടിത്തെറിച്ചതെന്നും ഇതിൽ വ്യക്തമാക്കുന്നു.

  representative image

  representative image

  • News18
  • Last Updated :
  • Share this:
   അംപാര: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന നടത്തിയ റെയിഡിൽ മൂന്ന് ചാവേറുകൾ പൊട്ടിത്തെറിച്ചതായി സ്ഥിരീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ 15 പേർ കൊല്ലപ്പെട്ടതായി ശനിയാഴ്ച വാർത്തകൾ പുറത്തു വന്നിരുന്നു.

   ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അമാഖ് ഏജൻസിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊലീസുമായി യന്ത്രത്തോക്കുപയോഗിച്ച് ഇവർ ഏറ്റുമുട്ടൽ നടത്തിയിരുന്നു. അതിനു ശേഷം ബെൽറ്റിൽ ഘടിപ്പിച്ചിരുന്ന ബോംബ് പ്രവർത്തിച്ചാണ് ഇവർ പൊട്ടിത്തെറിച്ചതെന്നും ഇതിൽ വ്യക്തമാക്കുന്നു.

   അബു ഹമദ്, അബു സഫിയൻ, അബു അൽ ക്വക്വ എന്നിവരാണ് ചാവേറുകളായതെന്നും ഐഎസ് വ്യക്തമാക്കിയിരിക്കുന്നു. ആക്രമണത്തിൽ ആറ് കുട്ടികളും കൊല്ലപ്പെട്ടിരുന്നു.
   First published: