ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കിയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചരണ സംഘമായ അമാഖ് ഏജൻസി പിറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളുടെ പ്രവൃത്തിയാണ് ഈ സ്ഫോടനം എന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണം നടത്തിയതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.
അവരുടെ മേഖലകളെ ആക്രമിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഐഎസ് പറയുന്നത്. നേരത്തെ പ്രാദേശിക ഭീകര സംഘടനയായ തൗഹീദ് ജമാഅത്ത് ആണ് ആക്രമനടത്തിയതെന്നാണ് ആദ്യം സർക്കാർ അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തത്.
മൂന്നു പള്ളികളിലും നാല് ഹേട്ടലുകളിലുമുണ്ടായ ആക്രമണത്തിൽ 321 പേർ കൊല്ലപ്പെട്ടു. 500ൽ അധികം പേർക്ക് പരുക്കേറ്റു. അതേസമയം ന്യൂസിലാൻഡ് ഭീകരാക്രമണവുമായി ഇതിന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കിയിരുന്നു. ഏഴ് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് അന്താരാഷ്ട സഹായം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.