• HOME
  • »
  • NEWS
  • »
  • world
  • »
  • ISLAMIC STATE CLAIMS RESPONSIBILITY OF SUICIDE ATTACK IN PAKS

പാകിസ്ഥാനിലുണ്ടായ ചാവേർ ആക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

70 ഷിയ വിഭാഗക്കാരും പാകിസ്ഥാൻ പട്ടാളക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐഎസ് അവകാശപ്പെട്ടു. രാജ്യത്ത് ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന കാര്യം പാകിസ്ഥാൻ ആവർത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

representative image

representative image

  • News18
  • Last Updated :
  • Share this:
    കറാച്ചി: പാകിസ്ഥാനിലെ ക്വറ്റയിലുണ്ടായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഹസർഗഞ്ച് ചന്തയിലെത്തിയ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

    also read: 'എന്തുകൊണ്ടാണ് എല്ലാ കള്ളൻമാരുടെയും പേര് മോദി എന്നായത്'; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

    ശനിയാഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്തത്. ന്യൂനപക്ഷമായ ഹസാര ഷിയ വിഭാഗത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ചാവേറിന്റെ ചിത്രം ഐഎസ് പുറത്തുവിട്ടിരുന്നു. ഇതിൽ ഇയാളുടെ പേരും വ്യക്തമാക്കിയിരുന്നു. ഷിയ വിഭാഗത്തെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നും ഇതിൽ പറയുന്നുണ്ട്.

    70 ഷിയ വിഭാഗക്കാരും പാകിസ്ഥാൻ പട്ടാളക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐഎസ് അവകാശപ്പെട്ടു. രാജ്യത്ത് ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന കാര്യം പാകിസ്ഥാൻ ആവർത്തിച്ച് നിഷേധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാനിലെ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

    അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ നേരത്തെ ഏറ്റെടുത്തിരുന്നു.

    First published:
    )}