നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Covid 19 | കോവിഡില്ലാത്ത നാടോ? സ്വപ്‌നമാണെന്ന്‌ കരുതണ്ട; കൊറോണയ്ക്ക് പിടികൊടുക്കാത്ത മനോഹരദ്വീപിനെ പരിചയപ്പെടാം

  Covid 19 | കോവിഡില്ലാത്ത നാടോ? സ്വപ്‌നമാണെന്ന്‌ കരുതണ്ട; കൊറോണയ്ക്ക് പിടികൊടുക്കാത്ത മനോഹരദ്വീപിനെ പരിചയപ്പെടാം

  സെന്റ് ഹെലീനയുടെ പ്രത്യേകത ഇവിടെ ഇതുവരെ ഒരൊറ്റ കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്.

  News18

  News18

  • Share this:
   കഴിഞ്ഞ 2 വര്‍ഷങ്ങളായി ലോകത്തെമ്പാടുമുള്ള ജനങ്ങളെ വരിഞ്ഞുചുറ്റിയിരിക്കുകയാണ് കോവിഡ് 19 (Covid 19) എന്ന മഹാമാരി. ഇതുമൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും (Lockdown) ജനങ്ങളെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ സെന്റ് ഹെലീനയില്‍ (Saint Helena) ജീവിതം പതിവുപോലെ തന്നെ തുടര്‍ന്നു. ആഫ്രിക്കന്‍ രാജ്യമായ ആംഗോളയുടെ (Angola) പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 1200 മൈല്‍ അകലെയാണ് സെന്റ് ഹെലീന സ്ഥിതി ചെയ്യുന്നത്. 4500 ഓളം ആളുകളാണ് ഇവിടുത്തെ ആകെ ജനസംഖ്യ. സെന്റ് ഹെലീനയുടെ പ്രത്യേകത ഇവിടെ ഇതുവരെ ഒരൊറ്റ കോവിഡ് കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ്.


   നെപ്പോളിയനാണ് ഇങ്ങനെയൊരു ദ്വീപ് അറിയപ്പെടാന്‍ തന്നെ കാരണം. 1821 ൽ നെപ്പോളിയന്‍ ഇവിടെ വെച്ചാണ് മരിച്ചത്. സെന്റ് ഹെലീനയിലെ നീലക്കടല്‍ കണ്ണിനു കുളിര്‍മയേകുന്നതതാണ്. ഡോള്‍ഫിനുകളുടെ സാന്നിധ്യവും ഇവിടത്തെ പ്രത്യേകതയാണ്.


   ദ്വീപില്‍ താമസിക്കാന്‍ കഴിഞ്ഞ സന്തോഷം പങ്കുവെയ്ക്കുകയാണ് ദമ്പതികളായ അലസ്‌ഡെയറും ഗില്‍ മക്ലീനും. കൊവിഡ്-19 സ്പര്‍ശിക്കാത്ത മനോഹരമായ, ഉഷ്ണമേഖലാ ദ്വീപില്‍ കഴിഞ്ഞ വര്‍ഷത്തിന്റെ ഭൂരിഭാഗവും സന്തോഷത്തോടെ ജീവിച്ചതില്‍ തങ്ങള്‍ക്ക് ഇടയ്ക്ക് കുറ്റബോധവും തോന്നിയെന്ന് അലസ്ഡെയറും ഗില്‍ മക്ലീനും പറയുന്നു. മഹാമാരി ആരംഭിക്കുന്നതിന് മുമ്പ് ഈ ഇംഗ്ലീഷ് ദമ്പതികള്‍ ലോകമെമ്പാടും സഞ്ചരിക്കുകയായിരുന്നു, അവര്‍ തെക്കന്‍ അറ്റ്‌ലാന്റിക്കിന്റെ മധ്യത്തിലുള്ള ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറി ദ്വീപായ സെന്റ് ഹെലീനയിലും എത്തി.


   ''ഞങ്ങള്‍ വന്ന് 10 ദിവസത്തിന് ശേഷം പോകേണ്ടതായിരുന്നു, എന്നാൽ ഞങ്ങള്‍ എട്ട് മാസത്തിലധികം ഇവിടെ ചെലവഴിച്ചു", മക്ലീന്‍ പറയുന്നു. യുകെയിലുള്ള സുഹൃത്തുക്കളെ തങ്ങളുടെ ഭാഗ്യത്തെക്കുറിച്ച് അറിയിക്കണോ എന്ന കാര്യത്തിൽ താനും ഭാര്യയും തര്‍ക്കത്തിലായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 'അവരെല്ലാം ലോക്ക്ഡൗണില്‍ ആയിരിക്കുമ്പോള്‍, ഞങ്ങള്‍ക്ക് ഒരുപാട് സമയം ഉണ്ടായിരുന്നെന്നും റെസ്റ്റോറന്റുകളില്‍ പോയും പാര്‍ട്ടി നടത്തിയും ഉല്ലാസത്തോടെ സമയം ചെലവഴിക്കുകയായിരുന്നു എന്നുംഅവരോട്എങ്ങനെ പറയുമെന്നും മക്ലീന്‍ ചോദിക്കുന്നു.


   ഈ ദീപില്‍ ഇതുവരെയും കോവിഡ് റിപ്പോര്‍ട്ട് ചെയ്യാപ്പെടാത്തതിന് ഒരു കാരണമുണ്ട്. ഇവിടെ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് കർശന നിബന്ധനകൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദ്വീപിലേക്കെത്തുന്ന എല്ലാ ടൂറിസ്റ്റുകളും ബ്രോഡ്‌ലെസ് ക്യാമ്പില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിരിക്കണം. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കായി തയ്യാറാക്കിയ ക്യാമ്പ് ആയിരുന്നു ഇതെങ്കിലും, കോവിഡിന്റെ വരവോടെ ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. യുകെയില്‍ കോവിഡ് 19 നാശം വിതച്ചപ്പോള്‍ തന്നെ സെന്റ് ഹെലീന മുന്‍കരുതലുകള്‍ എടുത്തു തുടങ്ങിയിരുന്നു. എല്ലാ ടൂറിസ്റ്റുകള്‍ക്കും ദ്വീപില്‍ എത്തിച്ചേരുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഈ ദ്വീപില്‍ നിന്ന് തിരിച്ചു പോകുന്നതിനു മുമ്പും കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കണം.


   ''ഏകദേശം മെയ് മാസത്തോടു കൂടിയാണ് യുകെ ഗവണ്‍മെന്റ് കോവിഡ് 19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോവിഡ് വ്യാപിക്കാത്ത, ഗ്രീന്‍ ലിസ്റ്റിലുള്ള ഏക ദ്വീപ് കൂടിയാണ് സെന്റ് ഹെലീന. ദ്വീപ് ഭൂപടത്തില്‍ ഇടംനേടിയതു കൊണ്ട് ദ്വീപിനെക്കുറിച്ചുള്ള അന്വേഷണങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്'', സെന്റ് ഹെലീന വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഗവണ്‍മെന്റ് തലവന്‍ മാത്യു ജോഷ്വ പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}