• HOME
  • »
  • NEWS
  • »
  • world
  • »
  • ISRAEL PARLIAMENT DISSOLVES NETANYAHU FAILS TO PASS BUDGET SPARKING FOURTH ELECTION IN 2 YEARS1

ഇസ്രായേലിൽ നെതന്യാഹൂ സർക്കാർ വീണു; രണ്ടുവർഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക് രാജ്യം

കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി വിചാരണയ്ക്കായി ഫെബ്രുവരിയിൽ നെതന്യാഹു കോടതിയിൽ ഹാജരാകാനിരിക്കെയാണ് സർക്കാർ നിലംപതിച്ചത്

Benjamin Netanyahu

Benjamin Netanyahu

  • Share this:
    ടെൽ അവീവ്: ബജറ്റ് പാസാക്കുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ പരാജയപ്പെട്ടതോടെ ഇസ്രായേൽ പാർലമെന്‍റ് പിരിച്ചുവിട്ടു. ഇതോടെ രണ്ടുവർഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം പോകുന്നത്.

    നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ മുൻ തിരഞ്ഞെടുപ്പ് എതിരാളിയായ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സിന്റെയും നേതൃത്വത്തിലുള്ള സഖ്യം കഴിഞ്ഞ ആഴ്ചകളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടുവരികയായിരുന്നു. ഇരുവരും തമ്മിലുള്ള പരസ്പര വൈരാഗ്യവും അവിശ്വാസവും സർക്കാരിനെ ദുർബലപ്പെടുത്തി.

    2019 ഏപ്രിലിലും സെപ്തംബറിലും ഇസ്രായേലില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഈ തെരഞ്ഞെടുപ്പികളിൽ ലഭിച്ചില്ല. ഇതോടെ കഴിഞ്ഞ മാർച്ചിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അനിശ്ചിതത്വം ഒഴിവാക്കാന്‍ ഏപ്രിലില്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയും പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സിന്റെ പാര്‍ട്ടിയും സഖ്യമുണ്ടാക്കിയാണ് ഭരണം തുടങ്ങിയത്. ആദ്യ 18 മാസം നെതന്യാഹു പ്രധാനമന്ത്രിയാകും. ശേഷം ഗാന്റ്‌സ് പ്രധാനമന്ത്രിയാകും എന്നായിരുന്നു ധാരണ. ഒമ്പത് മാസം തികയും മുമ്പേയാണ് ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരിക്കുന്നത്.

    നെതന്യാഹുവിന്റെ വലതുപക്ഷ ലികുഡിന്റെയും ഗാന്റ്സിന്റെ സെൻട്രിസ്റ്റ് ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുടെയും നേതൃത്വത്തിലുള്ള സഖ്യത്തിന് 2020 ബജറ്റ് പാസാക്കാൻ കഴിഞ്ഞ അർദ്ധരാത്രി വരെ സമയമുണ്ടായിരുന്നു. എന്നാൽ ഇതിൽ പരാജയപ്പെട്ടതോടെ പാർലമെന്‍റ് പിരിച്ചുവിടുകയായിരുന്നു.

    താൻ ഒരിക്കലും നെതന്യാഹുവിനെ വിശ്വസിക്കുന്നില്ലെന്നും എന്നാൽ നാലാമത്തെ തിരഞ്ഞെടുപ്പിനെ ഒഴിവാക്കാൻ ഇസ്രയേലികൾ ആഗ്രഹിക്കുന്നുവെന്നുമാണ് ഏപ്രിലിൽ ഭരണമേൽക്കുമ്പോൾ ഗാന്റ്സ് പറഞ്ഞത്. 2020 ഉം 2021 ഉം ഉൾക്കൊള്ളുന്ന ഒരു ബജറ്റ് സർക്കാർ പാസാക്കണമെന്ന് ഗാന്റ്സ് ആവശ്യപ്പെട്ടു, ഇസ്രയേലിനും സഖ്യത്തിനും സ്ഥിരത ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ 2021 ലെ ബജറ്റ് അംഗീകരിക്കാൻ നെതന്യാഹു വിസമ്മതിച്ചു.

    ബജറ്റ് പാസാക്കാൻ കൂടുതൽ സമയം വാങ്ങുന്നതിനുള്ള ബില്ലിൽ ലികുഡുമായി ധാരണയുണ്ടെന്ന് ഞായറാഴ്ച വൈകി ബ്ലൂ ആൻഡ് വൈറ്റ് അറിയിച്ചു. ലിക്കുഡിൽ നിന്നുള്ള നിയമനിർമ്മാതാക്കൾ, ബ്ലൂ ആൻഡ് വൈറ്റ് എന്നിവർ സഖ്യ നിർദ്ദേശത്തിനെതിരെ വോട്ട് ചെയ്തു.

    കൈക്കൂലി, വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി വിചാരണയ്ക്കായി ഫെബ്രുവരിയിൽ നെതന്യാഹു കോടതിയിൽ ഹാജരാകാനിരിക്കെ, മാർച്ച് മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത് അദ്ദേഹത്തിന് തിരിച്ചടിയാകുമെന്ന് ഇസ്രായേലിലെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. അനുചിതമായ സമ്മാനങ്ങൾ സ്വീകരിച്ചതും പോസിറ്റീവ് കവറേജിന് പകരമായി മാധ്യമമേധാവികളുമായി ചേർന്ന് കച്ചവടം നടത്താൻ ശ്രമിച്ചതായും നെതന്യാഹുവിനെതിരെ ആരോപണമുണ്ട്, പക്ഷേ തെറ്റ് നിഷേധിക്കുന്നു. വലതുപക്ഷക്കാരനായ ഗിദിയോൻ സാറിൽ നിന്നും നെതന്യാഹു പുതിയ വെല്ലുവിളി നേരിടുന്നു,
    Published by:Anuraj GR
    First published:
    )}