COVID 19| കയറ്റി അയച്ചത് അഞ്ച് ടൺ മരുന്ന്; ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി

Israeli Prime Minister Benjamin Netanyahu thanks India | ഇസ്രായേലിൽ ഇതുവരെ പതിനായിരത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

News18 Malayalam | news18-malayalam
Updated: April 10, 2020, 7:31 AM IST
COVID 19| കയറ്റി അയച്ചത് അഞ്ച് ടൺ മരുന്ന്; ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി
modi-netanyahu
  • Share this:
കോവിഡ് 19 ചികിത്സക്കുള്ള ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്യുൻ അടക്കം അഞ്ച് ടൺ മരുന്നുകൾ കയറ്റി അയച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ''ഇസ്രായേലിന് ക്ലോറോക്യുൻ മരുന്ന് അയച്ചുതന്നതിന് പ്രിയ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് നന്ദി, ഇസ്രായേലിലെ എല്ലാ പൗരന്മാരും അങ്ങേക്ക് നന്ദി പറയുകയാണ്''- നെതന്യാഹു ട്വീറ്റ് ചെയ്തു.

കൊറോണ രോഗികളെ ചികിത്സിക്കുന്നതിനായുള്ള മരുന്നുകള്‍ ഇന്ത്യ ഇസ്രായേലിലേക്ക് അയച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു ട്വീറ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇന്ത്യ ഇസ്രായേലിലേക്കുള്ള മരുന്ന് അയച്ചത്. ഇസ്രായേലിൽ ഇതുവരെ പതിനായിരത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പേർക്കാണ് ജീവൻ നഷ്ടമായത്. 121 പേർ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്.

You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]

കോവിഡ് ചികിത്സക്കായി മരുന്ന് ആവശ്യപ്പെട്ട് ഏപ്രിൽ മൂന്നാം തിയതി നെതന്യാഹു നരേന്ദ്ര മോദിയെ വിളിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ തന്നെ ഇന്ത്യ മരുന്ന് എത്തിക്കുകയും ചെയ്തു. കോവിഡ് ബാധ ആരംഭിച്ചതുമുതൽ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. മാസ്കുകളും മരുന്നുകളും അനുവദിക്കണമെന്ന് മാർച്ച 13ന് തന്നെ നെതന്യാഹു നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരുന്നു. പിന്നീടും പലതവണ ഇരുവരും ആശയവിനിമയം നടത്തി.



കൊറോണ രോഗലക്ഷണങ്ങൾ ചികിത്സിക്കുന്നതിന് നിരവധി രാജ്യങ്ങളാണ് ഹൈഡ്രോക്സിക്ലോറോക്യുൻ എന്ന മരുന്ന് പരീക്ഷിക്കുന്നത്. അടുത്തിടെ അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് മരുന്ന് കയറ്റുമതി ചെയ്യണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മരുന്ന് നൽകാൻ തയാറാണെന്ന് ഇന്ത്യ അറിയിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ട്രംപ് രംഗത്ത് എത്തിയിരുന്നു. ഹനുമാൻ സഞ്ജീവനി ഔഷധം എത്തിച്ചതുപോലെ ബ്രസീലിനാവശ്യമായ മരുന്ന് എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് ബ്രസീലിയൻ പ്രസി‍ഡന്റ് ജെയിർ ബൊൽസൊനാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.



First published: April 10, 2020, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading