Italian PM | ഇറ്റാലിയൻ പ്രധാനമന്ത്രി മോരിയോ ഡ്രാഗ്ഗി രാജിവെച്ചു; ഭരണപക്ഷ പാർട്ടികളുടെ സഖ്യതകർച്ചയ്ക്കും രാഷ്ട്രിയ പ്രശ്നങ്ങൾക്കുമിടയിലാണ് രാജി
Italian PM | ഇറ്റാലിയൻ പ്രധാനമന്ത്രി മോരിയോ ഡ്രാഗ്ഗി രാജിവെച്ചു; ഭരണപക്ഷ പാർട്ടികളുടെ സഖ്യതകർച്ചയ്ക്കും രാഷ്ട്രിയ പ്രശ്നങ്ങൾക്കുമിടയിലാണ് രാജി
ആ ഗോളതലത്തിൽ ആദരിക്കപ്പെടുന്ന 74കാരനായ ഡ്രാഗ്ഗി പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്ക് (Sergio Mattarella) വ്യാഴാഴ്ച രാജിക്കത്ത് കൈമാറി. സഖ്യകക്ഷികളെ ഒന്നിച്ചു നിർത്തി ഗവൺമന്റിനെ മുന്നോട്ട് കൊണ്ടു പോകുന്നതിൽ ഡ്രാഗ്ഗി പരാജയപ്പെട്ടു.
തീവ്ര രാഷ്ട്രീയ സംഘങ്ങളുടെയും സ്വന്തം സഖ്യകക്ഷികളുടേയും സമ്മർദ്ദത്തെ അതിജീവിക്കാനാവാതെ ഇറ്റാലിയൻ പ്രസിഡന്റ് മരിയോ ഡ്രാഗ്ഗി (Mario Draghi) രാജിവെച്ചു. ഇത് വളരെ നേരത്തേയുള്ള ഒരു തിരഞ്ഞെടുപ്പിലേക്കാണ് ഇറ്റലിയെ തള്ളി വിട്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ രാഷ്ട്രിയ കക്ഷികൾ അധികാരത്തില്‍ വരുവാനുള്ള സാധ്യതകളാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ആ ഗോളതലത്തിൽ ആദരിക്കപ്പെടുന്ന 74കാരനായ ഡ്രാഗ്ഗി പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്ക് (Sergio Mattarella) വ്യാഴാഴ്ച രാജിക്കത്ത് കൈമാറി. പാർലമെന്റ് പിരിച്ചുവിടുകയും നേരത്തെയുള്ള ഒരു തിരഞ്ഞെടുപ്പ് സെപ്റ്റംബറിലേക്കോ ഒക്ടോബറിലേക്കോ പ്രഖ്യാപിക്കുകയല്ലാതെ പ്രസിഡന്റ് മറ്ററെല്ലയ്ക്ക് മറ്റുവഴികളില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.
പുതിയ ഗവൺമെന്റ അധികാരമേൽക്കുംവരെ ഡ്രാഗി താൽക്കാലികമായി പ്രധാനമന്ത്രിപഥത്തിൽ തുടരാനാണ് സാധ്യത. നിലവിലെ സാഹചര്യവും പോൾസും വെച്ച് നോക്കിയാൽ ജിയോർജിയ മിലോണിയുടെ പോസ്റ്റ് ഫാസിസ്റ്റ് ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി നയിക്കുന്ന വലതുപക്ഷ സഖ്യം ഭരണത്തിൽ വരുവാനാണ് സാധ്യത.
2021ൽ കോവിഡ് തരംഗങ്ങളോടും സാമ്പത്തിക പ്രശ്നങ്ങളോടും ഇറ്റലി മല്ലിടുന്ന സാന്ദർഭത്തിലാണ് യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ മുൻ മേധാവിയായിരുന്ന ഡ്രാഗി പ്രധാനമന്ത്രി സ്ഥാനത്തേക്ക് കെട്ടിയിറക്കപ്പെട്ടത്. ബുധനാഴ്ച ഗവൺമെന്റിനെ നിലനിർത്തുവാനുള്ള ഒരു വിഫലശ്രമം ഡ്രാഗിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കുവേണ്ടി സഖ്യകക്ഷികളോട് അവരുടെ പരാതികളേയും ആവലാതികളേയും മാറ്റിവെച്ച് തനിക്കൊപ്പം നിൽക്കുവാൻ ഡ്രാഗി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വിലപ്പോയില്ല. ഒരു തീവ്ര വലതുപക്ഷഭരണത്തിനു കീഴിൽ ഇറ്റലി അമർന്നാൽ അത് ലോകരാഷ്ട്രിയത്തിന് വരുത്തിവെയ്ക്കുന്ന ആഘാതങ്ങൾ വലുതായേക്കും എന്ന ആശങ്കയിലാണ് ആഗോള രാഷ്ട്രീയം വിശകലനം ചെയ്യുന്ന ഏറെ ആളുകളുമിപ്പോൾ
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.