പാർലമെന്റ് പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഇറ്റലി: നിയമം അധോസഭയിൽ പാസ്സായി

2023 ൽ നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിന് ശേഷം പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

news18
Updated: October 9, 2019, 9:29 AM IST
പാർലമെന്റ് പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി ഇറ്റലി: നിയമം അധോസഭയിൽ പാസ്സായി
ITALY
  • News18
  • Last Updated: October 9, 2019, 9:29 AM IST IST
  • Share this:
പാര്‍ലമെന്റിലെ ഇരുസഭകളിലെയും പ്രതിനിധികളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാനുള്ള നിയമത്തിന് അധോസഭ അംഗീകാരം നൽകി. എംപിമാരുടെ എണ്ണം 630 ൽ നിന്ന് 400 ആയും സെനറ്റർമാരുടെ എണ്ണം 315 ൽ നിന്ന് 200 ആയും കുറയ്ക്കാനുള്ള നിയമത്തിനാണ് അംഗീകാരം ആയിരിക്കുന്നത്. ഇറ്റലിയിലെ ഭരണസഖ്യത്തിലെ മുഖ്യ പാർട്ടിയായ പോപ്പുലിസ്റ്റ് ഫൈവ്സ്റ്റാർ മൂവ്മെൻറിന്റെ ഒരു മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് പുതിയ മാറ്റത്തിലൂടെ നടപ്പിലായിരിക്കുന്നത്.

Also Read-അൽ-ഖ്വായ്ദാ സൗത്ത് ഏഷ്യ ചീഫ് അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടു; ഇന്ത്യൻ വംശജനെന്ന ആരോപണം നിഷേധിച്ച് അധികൃതർworld

പുതിയ നീക്കം പാർലമെന്റിനെ കാര്യക്ഷമമാക്കുമെന്നും ശമ്പളത്തിലും മറ്റ് ചിലവുകളിലുമായി കോടിക്കണക്കിന് യൂറോ ലാഭിക്കാമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ വിമർശകർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിനിധികളുടെ എണ്ണം കുറയ്ക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ലോബികളുടെ സ്വാധീനം വർധിപ്പിക്കുമെന്നുമാണ് ഇവർ പറയുന്നത്. അതേസമയം ഇറ്റാലിയൻ ഭരണഘടനയിൽ തന്നെ മാറ്റം വരുത്തുന്ന നീക്കമായതിനാൽ പുതിയ നിയമം ഹിതപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

മിക്കവാറും എല്ലാ പാർട്ടികളുടെയും പിന്തുണയുള്ള ബിൽ നടപ്പിലാകുന്നതോടെ 10 വർഷത്തിനുള്ളിൽ രാജ്യത്തിന് 1 ബില്യൺ യൂറോ ലാഭിക്കാമെന്നാണ് ഫൈവ്സ്റ്റാർ പാർട്ടിയുടെ അവകാശവാദം. 2023 ൽ നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിന് ശേഷം പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.  

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading