' അവര്‍ ഒരു അതിശയപ്പെടുത്തുന്ന സ്ത്രീയായിരുന്നു, അവളെ ഓർത്ത് അഭിമാനിക്കുന്നു'; മുന്‍ ഭാര്യയുടെ മരണത്തില്‍ ട്രംപ്
' അവര്‍ ഒരു അതിശയപ്പെടുത്തുന്ന സ്ത്രീയായിരുന്നു, അവളെ ഓർത്ത് അഭിമാനിക്കുന്നു'; മുന്‍ ഭാര്യയുടെ മരണത്തില്‍ ട്രംപ്
1977ൽ വിവാഹിതരായ ഇരുവരും 1992 ല്‍ വിവാഹ മോചനം നേടിയിരുന്നു
Last Updated :
Share this:
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ(Donald Trump) ആദ്യ ഭാര്യ ഇവാന ട്രംപ് (Ivana Trump) അന്തരിച്ചു. 73 വയസായിരുന്നു.മരണവാർത്ത ഡോണൾഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്. ചെക്കൊസ്ലൊവാക്യയിൽ ജനിച്ച ഇവാന 1970കളിലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1977ൽ ഡോണൾഡ് ട്രംപിനെ വിവാഹം കഴിച്ചു. 1992ൽ ഇരുവരും വിവാഹമോചിതരായി. ഡോണൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവർ മക്കളാണ്. മരണത്തില്‍ അസ്വഭാവികയില്ലെന്ന് പോലീസ് പറഞ്ഞു.
' അവള് അതിശയപ്പെടുത്തുന്ന, സുന്ദരിയായ സ്ത്രീയായിരുന്നു, അവൾ മഹത്തായതും പ്രചോദനാത്മകവുമായ ജീവിതം നയിച്ചു. അവളുടെ അഭിമാനവും സന്തോഷവും അവളുടെ മൂന്ന് മക്കളായിരുന്നു, അവളെ ഓർത്ത് അഭിമാനിക്കുന്നു, ഇവാന സമാധാനത്തോടെ വിശ്രമിക്കൂ!" ഡൊണാൾഡ് ട്രംപ് കുറിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.