• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വീടില്ലാതെ ജാക്കി ചാന്‍റെ മകൾ, താമസിക്കുന്നത് ഹോംഗ് കോങ് ബ്രിഡ്ജിന്‍റെ കീഴിൽ

news18
Updated: May 2, 2018, 3:33 PM IST
വീടില്ലാതെ ജാക്കി ചാന്‍റെ മകൾ,  താമസിക്കുന്നത് ഹോംഗ് കോങ് ബ്രിഡ്ജിന്‍റെ കീഴിൽ
news18
Updated: May 2, 2018, 3:33 PM IST
ഹോംഗ്കോങ്: താമസിക്കാൻ ഇടമില്ലാതെ ജാക്കി ചാന്‍റെ മകൾ എറ്റ എൻജി. തന്‍റെ പെൺസുഹൃത്തായ ആൻഡി ഓട്ടമിനൊപ്പം യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് എറ്റ ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ഇപ്പോൾ താമസിക്കുന്നത് ബ്രിഡ്ജിനു താഴെയാണെന്നാണ് അവർ വെളിപ്പെടുത്തിയത്.

18കാരിയായ എറ്റ കാമുകി ഓട്ടമിനൊപ്പമാണ് യുട്യൂബിൽ വീഡിയോ ഷെയർ ചെയ്തത്. സ്വവർഗരതിക്കാരിയായ തന്നെ മാതാപിതാക്കൾ എതിർക്കുന്നതാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് എറ്റ എൻജി പറഞ്ഞത്.

'കഴിഞ്ഞ ഒരു മാസമായി ഞങ്ങൾ വീടില്ലാതെ അലയുകയാണ്. ആരും സഹായിക്കാൻ ഇല്ലാത്തത് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. എനിക്കൊന്നും മനസിലാകുന്നില്ല' എറ്റ പറഞ്ഞു.

പെൺസുഹൃത്ത് ആന്‍റി ഓട്ടമിന് ഒപ്പം ഹോങ്കോങ്ങിലെ ഒരു പാലത്തിന് അടിയിലാണ് താമസം. സ്വവർഗ ലൈംഗികതയെ വെറുക്കുന്ന രക്ഷിതാക്കൾ ആണ് തന്‍റെ അവസ്ഥയ്ക്ക് കാരണമെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഏറ്റ വീഡിയോയിൽ പറയുന്നു.

വിവാഹത്തിന് ശേഷവും ജാക്കി ചാന് ധാരാളം കാമുകിമാരുണ്ടായിരുന്നു. 1990ല്‍ മിസ് ഏഷ്യ പട്ടം നേടിയ എലൈന്‍ എന്‍ജിയുമായി ജാക്കി ചാന് ബന്ധമുണ്ടായിരുന്നത് വിവാദമായിരുന്നു. ഈ ബന്ധത്തിൽ എലൈന് ഉണ്ടായ കുട്ടിയാണ് എറ്റ എൻജി. 64 വയസുള്ള ജാക്കി ചാൻ മകളെക്കുറിച്ച് പരസ്യമായി ഒന്നും പറയാറില്ലെങ്കിലും മുൻ സുന്ദരിയുമായുള്ള ബന്ധം അംഗീകരിച്ചിട്ടുണ്ട്.
First published: May 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍