• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജേക്കബ് സുമ രാജിവച്ചു

2009 ല്‍ ആണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി സുമയുടെ സ്ഥാനാരോഹണം

news18
Updated: February 15, 2018, 6:19 PM IST
ജേക്കബ് സുമ രാജിവച്ചു
President of South Africa Jacob Zuma (Image: REUTERS)
news18
Updated: February 15, 2018, 6:19 PM IST
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവച്ചു. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും എന്ന അന്ത്യശാസനം നല്‍കിയതോടയൊണ് രാജി. 2009 ല്‍ ആണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി സുമയുടെ സ്ഥാനാരോഹണം. തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍ പ്രസിഡന്റിനെതിരെ ഉയര്‍ന്നിരുന്നവെങ്കിലും രാജി വയ്ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അടിയന്തിരയോഗം ചേര്‍ന്ന് ജേക്കബ് സുമയെ പുറത്താക്കുന്നതടക്കമുളള നടപടികളെടുക്കുമെന്ന് തീരുമാനിക്കുകയായിരുന്നു.

എത്രയും വേഗം സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ പുറത്താക്കുമെന്ന അന്ത്യശാസനവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ ജേക്കബ് സുമ അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നോട് കാണിച്ച നിലപാട് ശരിയായില്ലെന്നാണ് രാജി പ്രഖ്യാപന ശേഷം പ്രസിഡന്റ് അറിയിച്ചത്. നേരത്തെ തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് ജേക്കബ് സുമയെ പുറത്താക്കിയിരുന്നു. പകരം അധ്യക്ഷ സ്ഥാനത്തെത്തിയ ഡെപ്യൂട്ടി പ്രസിഡന്റ് കൂടിയായ സിറില്‍ റമഫോസ തന്നെയാകും പുതിയ പ്രസിഡന്റ്.

 

 

 
First published: February 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍