നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • ജയ്ഷ് ഇ- മുഹമ്മദ് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ച് മസൂദ് അസറിന്റെ സഹോദരന്‍

    ജയ്ഷ് ഇ- മുഹമ്മദ് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ച് മസൂദ് അസറിന്റെ സഹോദരന്‍

    ശത്രുക്കള്‍ പാക് അതിര്‍ത്തി കടന്ന് തങ്ങളുടെ കേന്ദ്രങ്ങള്‍ അക്രമിച്ചു. ഇതിലൂടെ ഇന്ത്യ നമുക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്

    പാകിസ്ഥാൻ പുറത്തുവിട്ട ചിത്രം

    പാകിസ്ഥാൻ പുറത്തുവിട്ട ചിത്രം

    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം നടന്നതായി സ്ഥിരീകരിച്ച് ജയ്ഷ് ഇ- മുഹമ്മദ്. ജയ്ഷ് ഇ- മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാന അമറാണ് ശബ്ദസന്ദേശത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വ്യോമസേന വനമേഖലയിലാണ് ബോംബിങ് നടത്തിയതെന്ന പാക് സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് തങ്ങളുടെ കേന്ദ്രം ആക്രമിക്കപ്പെതായി ജയ്ഷ് ഇ- മുഹമ്മദ് പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നത്.

      ഇന്ത്യന്‍ ആര്‍മി അതിര്‍ത്തി കടന്ന് തങ്ങളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായാണ് അമര്‍ പറയുന്നത്. 'ശത്രുക്കള്‍ പാക് അതിര്‍ത്തി കടന്ന് തങ്ങളുടെ കേന്ദ്രങ്ങള്‍ അക്രമിച്ചു. ഇതിലൂടെ ഇന്ത്യ നമുക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിമാനങ്ങള്‍ ഏതെങ്കിലും ഏജന്‍സിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് നേരയോ സുരക്ഷിത താവളങ്ങള്‍ക്ക് നേരയോ അക്രമം നടത്തിയിട്ടില്ല. 'ജിഹാദ്' നെക്കുറിച്ച് വിദ്യാര്‍ത്ഥകള്‍ പഠനം നടത്തുന്ന കേന്ദ്രമാണ് അവര്‍ അക്രമിച്ചത്.' അമറിന്റെ ശബ്ദ സന്ദേശം വ്യക്തമാക്കുന്നു.

      Also Read:  വനം ബോംബിട്ട് തകർത്തെന്ന് പാകിസ്ഥാൻ; യു.എന്നിൽ ഇന്ത്യയ്ക്കെതിരെ പരാതി നൽകും

       

      നേരത്തെ ഇന്ത്യന്‍ വ്യോമസേന വനമേഖലയിലാണ് ബോംബാക്രമണം നടത്തിയതെന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. മരങ്ങള്‍ നശിച്ചതല്ലാതെ വേറെ നഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും. സംരക്ഷിത പൈന്‍ മരങ്ങള്‍ ബോംബിട്ട് തകര്‍ത്തെന്ന് കാട്ടി യുഎനില്‍ ഇന്ത്യക്കെതിരെ പരാതി നല്‍കുമെന്നും കഴിഞ്ഞദിവസം പാകിസ്ഥാന്‍ പറഞ്ഞിരുന്നു. അതേസമയം തന്നെയാണ് ജയ്ഷ് ഇ- മുഹമ്മദ് തലവന്റെ സഹോദരന്റെ ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.

      ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനെതിരെ പാകിസ്ഥാനില്‍നിന്നുള്ള ഭീകരസംഘടനയായ ജയ്ഷ് ഇ-മൊഹമ്മദ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഇന്ത്യ ബലകോട്ടില്‍ ഭീകരതാവളങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയത്. ജെയ്ഷ്-ഇ-മൊഹമ്മദ് തലവന്‍ മസൂദ് അസറിന്റെ മരുമകന്‍ നടത്തിയിരുന്ന ഭീകരതാവളം ഈ ആക്രമണത്തില്‍ തകര്‍ന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആക്രമണത്തില്‍ വനപ്രദേശം നശിക്കുകയാണ് ചെയ്തതെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.

      First published:
      )}