നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Elon Musk - Jake Paul | ലോകത്തിന്റെ പട്ടിണി അകറ്റാൻ 10 മില്യൺ ഡോളർ സംഭാവന നൽകും; എലോൺ മസ്‌ക്കിനെ വെല്ലുവിളിച്ച് ജെയ്ക്ക് പോൾ

  Elon Musk - Jake Paul | ലോകത്തിന്റെ പട്ടിണി അകറ്റാൻ 10 മില്യൺ ഡോളർ സംഭാവന നൽകും; എലോൺ മസ്‌ക്കിനെ വെല്ലുവിളിച്ച് ജെയ്ക്ക് പോൾ

  എലോൺ മസ്‌ക് 6 ബില്യൺ ഡോളർ നൽകാൻ തയ്യാറായാൽ താൻ 10 മില്യൺ ഡോളർ നൽകുമെന്നാണ് ജെയ്ക്ക് വ്യക്തമാക്കിയിരിക്കുന്നത്.

  • Share this:
   ലോകത്തിലെ പട്ടിണിയ്ക്ക് പരിഹാരമായി 10 മില്യൺ ഡോളർ സംഭാവന നൽകാൻ തയ്യാറാണെന്ന് യൂട്യൂബറും ബോക്‌സറുമായ ജെയ്ക്ക് പോൾ (Jake Paul). എന്നാൽ ടെസ്‌ല സിഇഒ (Tesla CEO) എലോൺ മസ്‌ക് (Elon Musk) 6 ബില്യൺ ഡോളർ നൽകാൻ തയ്യാറായാൽ താൻ 10 മില്യൺ ഡോളർ നൽകുമെന്നാണ് ജെയ്ക്ക് വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ട്വിറ്ററിലൂടെ ജെയ്ക്ക് പോൾ തന്റെ ഓഫർ വ്യക്തമാക്കി. സംഭാവന നൽകുന്നതിനായി ഒരു വ്യവസ്ഥ തന്നെയാണ് ജെയ്ക്ക് മുന്നോട്ട് വച്ചിരിക്കുന്നത്.

   ജെയ്ക്കിന്റെ ട്വീറ്റിന് ഇതുവരെ 690,000 റീട്വീറ്റുകൾ ലഭിച്ചു. ബോക്‌സിംഗിലൂടെയാണ് ജെയ്ക്ക് പണം സമ്പാദിക്കുന്നത്. ഡിസംബർ 18ന് ഹെവിവെയ്റ്റ് ചാമ്പ്യൻ ടൈസൺ ഫ്യൂറിയുടെ അർദ്ധസഹോദരനായ ടോമി ഫ്യൂറിക്കെതിരെയാണ് ജെയ്ക്കിന്റെ അടുത്ത മത്സരം. 24കാരനായ ജെയ്ക്ക് പോളിന് യൂട്യൂബിൽ 20 മില്യണിലധികം ഫോളോവേഴ്സുണ്ട്. വ്ലോഗുകളാണ് ജെയ്ക്ക് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യാറുള്ളത്.

   ലോകത്തിന്റെ പട്ടിണി മാറ്റാന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പക്കൽ കൃത്യമായ പദ്ധതികളുണ്ടെങ്കിൽ താൻ 6 ബില്യൺ ഡോളർ സംഭാവന നൽകുമെന്ന് കഴിഞ്ഞ ദിവസം എലോൺ മസ്ക്ക് വെല്ലുവിളിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് മസ്ക്കിനെ വെല്ലുവിളിച്ച് ജെയ്ക്ക് പോൾ രംഗത്തെത്തിയിരിക്കുന്നത്.

   ഐക്യരാഷ്ട്രസഭയുടെ ശാഖയായ വേൾഡ് ഫുഡ് പ്രോഗ്രാമിന് (WFP) ആഗോള പട്ടിണി പ്രതിസന്ധി എങ്ങനെ അവസാനിപ്പിക്കാനാകുമെന്ന് വിശദീകരിക്കാൻ കഴിയുമെങ്കിൽ തന്റെ കമ്പനിയുടെ ഓഹരികൾ ഉടൻ വിൽക്കുമെന്നാണ് ടെസ്‌ല സിഇഒ എലോൺ മസ്ക് വ്യക്തമാക്കിയത്.

   “6 ബില്യൺ ഡോളറു കൊണ്ട് ലോകത്തിന്റെ വിശപ്പ് എങ്ങനെ പരിഹരിക്കാനാകുമെന്ന് WFPക്ക് വിശദീകരിക്കാനായാൽ ഞാൻ ഇപ്പോൾ തന്നെ ടെസ്‌ല ഓഹരികൾ വിറ്റ് ആ തുക നൽകുമെന്ന്“ തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ മസ്ക് വ്യക്തമാക്കിയിരുന്നു. ” മറ്റൊരു ട്വീറ്റിൽ ലോകത്തിലെ പട്ടിണി അവസാനിപ്പിക്കുന്നതിനുള്ള ബ്ലൂപ്രിന്റ് “ഓപ്പൺ സോഴ്‌സ്” ആക്കണമെന്ന് ആവശ്യപ്പെട്ടും മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതുവഴി പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് പൊതുജനങ്ങൾക്ക് കൃത്യമായി കാണാനാകുമെന്നും അദ്ദേഹം പറയുന്നു.

   ഡബ്ല്യുഎച്ച്പിയുടെ ഡയറക്ടർ ഡേവിഡ് ബീസ്ലി ശതകോടീശ്വരന്മാരോട് ഒരുതവണ എങ്കിലും പാവങ്ങൾക്കായി രംഗത്തെത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മസ്ക്ക് ട്വീറ്റ് പുറത്തു വിട്ടത്. “നാം അവരിലേക്ക് എത്തിയില്ലെങ്കിൽ അക്ഷരാർത്ഥത്തിൽ മരിക്കാൻ പോകുന്നത് 42 ദശലക്ഷം ആളുകളാണെന്നും അവരുടെ പട്ടിണി മാറ്റാൻ 6 ബില്യൺ ഡോളറാണ് വേണ്ടതെന്നുമാണ് ”ബീസ്ലി സിഎൻഎന്നിനോട് വ്യക്തമാക്കിയിരുന്നു.

   "സുതാര്യതയ്ക്കും ഓപ്പൺ സോഴ്‌സ് അക്കൗണ്ടിംഗിനുമുള്ള എല്ലാ സംവിധാനങ്ങളും" ഡബ്ല്യുഎച്ച്പിക്ക് ഉണ്ടെന്നും മസ്‌കിന്റെ ട്വീറ്റിന് മറുപടിയായി ബീസ്ലി വ്യക്തമാക്കി. WHP യുമായി ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹം മസ്‌കിനോട് ആവശ്യപ്പെടുകയും ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}