• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ചൂട് മാറാത്ത മൃതദേഹം ഇതുവരെ വെട്ടിമുറിച്ചിട്ടില്ല': ഖഷോഗി വധവുമായി ബന്ധപ്പെട്ട് നിർണായക ശബ്ദരേഖ പുറത്ത്

തന്റെ വായപൊത്തരുതെന്നും തനിക്ക് ആസ്തമയാണെന്നും ഖഷോഗി പറയുന്നു.. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ അവസാന വാക്കുകളും

news18
Updated: September 11, 2019, 2:49 PM IST
'ചൂട് മാറാത്ത മൃതദേഹം ഇതുവരെ വെട്ടിമുറിച്ചിട്ടില്ല': ഖഷോഗി വധവുമായി ബന്ധപ്പെട്ട് നിർണായക ശബ്ദരേഖ പുറത്ത്
Khashoggi
news18
Updated: September 11, 2019, 2:49 PM IST
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട നിർണായക ശബ്ദരേഖ പുറത്ത്. കൊല്ലപ്പെടുന്നതിന് മുമ്പുള്ള ഖഷോഗിയുടെ അന്തിമ സംഭാഷണങ്ങളും കൊലയ്ക്കും ശേഷമുള്ള കൊലയാളികളുടെ ഞെട്ടിക്കുന്ന സംഭാഷണവും തുർക്കി ദിനപത്രമായ സബയാണ് പുറത്ത് വിട്ടത്. തുർക്കിയിലെ ഒരു ദേശീയ അന്വേഷണ ഏജൻസിയാണ് ഈ വിവരങ്ങൾ കൈമാറിയതെന്നാണ് സൂചന.

മാധ്യമ പ്രവർത്തനും രാഷ്ട്രീയ നിരൂപകനുമായ ഖഷോഗിയുടെ വധത്തിന് പിന്നിൽ സൗദി അറേബ്യയാണെന്നാണ് ആരോപണം. സൗദി കോൺസുലേറ്റിൽ വച്ചാണ് ഇയാൾ കൊല്ലപ്പെട്ടതെന്നതിന് തെളിവുകളും ലഭിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. ആരോപണങ്ങൾ സൗദി നിഷേധിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തിൽ കൂടിയാണ് പുതിയ ശബ്ദ രേഖ പുറത്തു വന്നിരിക്കുന്നത്.

Also read-ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്നു സമ്മതിച്ച് സൗദി അറേബ്യ

വിവാഹത്തിന് മുമ്പായി ചില രേഖകൾ സംഘടിപ്പിക്കുന്നതിനായാണ് ഖഷോഗി സൗദി കോൺസുലേറ്റിലെത്തിയത്. ഇതിന് തൊട്ടു മുമ്പ് മുതൽ കൊലയാളികൾ നടത്തിയ സംഭാഷണമാണ് ടേപ്പിലുള്ളത്. ബലിക്കുള്ള മൃഗമെന്നാണ് ഖഷോഗിയെ ഇവർ വിശേഷിപ്പിക്കുന്നത്. കോൺസുലേറ്റിലെത്തിയ ഖഷോഗിയെ സൗദി ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥനായ ഒരാൾ ഒരു മുറിയിലേക്ക് തള്ളിയിട്ടു.  ഖഷോഗിയെ റിയാദിലേക്ക് കൊണ്ടു പോകണമെന്നും ഇതിന് ഇന്റർപോൾ ഉത്തരവുണ്ടെന്നുമാണ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ തനിക്കെതിരെ കേസൊന്നുമില്ലെന്നും പോകാൻ അനുവദിക്കണമെന്നും ഖഷോഗി മറുപടി പറയുന്നു.

തന്നെ കണ്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ടെന്ന് കാണിച്ച് മകന് സന്ദേശം അയക്കാൻ പറയുന്നുണ്ടെങ്കിലും ഖഷോഗി വിസമ്മതിക്കുന്നു. തുടർന്ന് അദ്ദേഹത്തിന് മയക്കു മരുന്ന് കുത്തിവച്ചു എന്നാണ് കരുതപ്പെടുന്നത്, ഇതിനിടെ തന്റെ വായപൊത്തരുതെന്നും തനിക്ക് ആസ്തമയാണെന്നും ഖഷോഗി പറയുന്നു.. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ അവസാന വാക്കുകളും.. മുഖം വഴി പ്ലാസ്റ്റിക് കവർ മൂടി ഖഷോഗിയെ ശ്വാസം മുട്ടിച്ചതാകാമെന്ന സാധ്യതയും ശബ്ദം ട്രാൻസ്ക്രിപ്റ്റ് ചെയ്തവർ ഉന്നയിക്കുന്നുണ്ട്.

Also Read-ഖഷോഗി വധം: സൗദി കൂടുതൽ പ്രതിരോധത്തിൽ

Loading...

മരണത്തിന് ശേഷം ഖഷോഖിയെ വെട്ടിനുറുക്കുന്ന ശബ്ദവും അതിന് നേതൃത്വം നൽകിയ ഫോറന്‍സിക് വിദഗ്ധന്റെ ശബ്ദവും ടേപ്പിലുണ്ട്.. സൗദി ജനറൽ സെക്യൂരിറ്റി ഡിപാർട്ട്‌മെന്റിലെ ഫോറൻസിക് എവിഡൻസ് വിഭാഗം മേധാവി ഡോക്ടർ സലഹ് മുഹമ്മദ് അൽ തുബൈഗിയാണ് വെട്ടിമുറിക്കലിന് നേതൃത്വം നല്‍കിയതെന്നാണ് കരുതപ്പെടുന്നത്. മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ തനിക്ക് അറിയാമെന്നും എന്നാൽ ചൂട് വിട്ടുമാറാത്ത മൃതദേഹം താനിതുവരെയും കൈകാര്യം ചെയ്തിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. വെട്ടിമുറിച്ച ശേഷം നിങ്ങളിത് സ്യൂട്ട്‌കേസിലാക്കി പുറത്തുകൊണ്ട് പോകണമെന്നും ഡോക്ടർ പറയുന്നു.

കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ഖഷോഗി കൊല്ലപ്പെട്ടത്. ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലെത്തിയ അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. സൗദി കോൺസുലേറ്റിൽവച്ചാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നാണ് തുർക്കി ആരോപിക്കുന്നത്.

First published: September 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...