നാസയുടെ (nasa) ജെയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പ് (james webb space telescope) പകര്‍ത്തിയ യൂണിവേഴ്സിന്റെ(universe) ചിത്രം അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡന് (joe biden) പുറത്തു വിട്ടു. SMACS0723 എന്ന ഗാലക്സികളുടെ (galaxy) ഒരു വലിയ കൂട്ടമാണ് ചിത്രത്തില്‍ കാണുന്നത്. ഗ്രാവിറ്റേഷന്‍ ലെന്‍സിംങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വെബ് ടെലസ്ക്കോപ്പ് ദൂരെയുള്ളതും മങ്ങിയതുമായ എല്ലാ ഗാലക്സികളുടെയും പരമാവധി വ്യക്തമായ ചിത്രങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ വെച്ച് ഏറ്റവും വ്യക്തമായ ചിത്രമാണ് ഇതെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ അവകാശപ്പെട്ടു.
ഈ വിദൂര ഗാലക്സിയുടെയും നക്ഷത്രക്കൂട്ടങ്ങളുടെയും ചിത്രങ്ങള്‍ ആദ്യമായിട്ടാണ് ലഭിക്കുന്നത്. 4.6 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് SMACS 0723 ഗാലക്സി രൂപം കൊണ്ടത് എന്നാണ് അനുമാനം.
ടെലസ്കോപ്പിന്റെ നിയര്‍-ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ച് പ്രകാശത്തിന്റെ പല തരംഗദൈര്ഘ്യങ്ങളില് വെച്ചാണ് ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്. ഇവയെല്ലാം യോജിപ്പിച്ച് എടുക്കുന്നതാണ് രീതി. പന്ത്രണ്ടര മണിക്കൂറാണ് ഇതിനായി എടുത്ത സമയം. ഹബ്ബിള്‍ സ്പേസ് ടെലസ്ക്കോപ്പിനേക്കാള്‍ വളരെ വേഗത്തിലാണ് വെബ്ബിന്റെ പ്രവര്‍ത്തനം.
മറ്റ് ചില വിദൂര ഗാലക്സികളുടെയും സ്റ്റെല്ലാര്‍ നെഴ്സറികളുടെയും (നക്ഷത്രങ്ങള്‍ ഉണ്ടാകുന്ന ഇടം) ചിത്രങ്ങള്‍ കൂടി നാസ പിന്നീട് പങ്കുവെച്ചു. കാരിന നെബുല, WASP-96b, സതേണ്‍ റിംഗ് നെബുല തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സൂര്യനേക്കാള്‍ വലുപ്പമുള്ള പല നക്ഷത്രങ്ങളും ഉള്‍പ്പെടുന്നതാണ് കാരിന നെബുല. 9,600 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂമിയില്‍ നിന്ന് 1,150 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ് WASP-96b. ജൂപിറ്ററിന്റെ പകുതി ഭാരമാണ് ഇതിനുള്ളത്. 3.4 ദിവസം കൊണ്ടാണ് ഈ ഗ്രഹം സൂര്യനെ വലം വെയ്ക്കുന്നത്.
‘ അമേരിക്കക്കാര്‍ക്ക് വളരെ വലിയ കാര്യങ്ങള്‍ ചെയ്യാനാകും എന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുന്ന കണ്ടെത്തലാണിത്. പ്രത്യേകിച്ച് നമ്മുടെ കുട്ടികള്‍ക്ക്. നമ്മുടെ കഴിവിന് അപ്പുറം ഒന്നുമില്ല എന്നാണ് ഈ നേട്ടം വ്യക്തമാക്കുന്നത്’ ജോ ബൈഡന് പറഞ്ഞു.
How small is the #JWST field in that amazing image?
We heard “like a grain of sand, at arms length” ….
Here’s what that looks like!
It’s tiny when compared to even some nearby galaxies. Imagine all the sky covered in galaxies!
Credit: https://t.co/Q3jYzdYkN0 pic.twitter.com/ogzwT2PYz7
— Rami Mandow 🏳️🌈 (@CosmicRami) July 12, 2022
കഴിഞ്ഞ ഡിസംബറിലാണ് വെബ്ബ് സ്പേസ് ഒബ്സര്‍വേറ്ററി നാസ ലോഞ്ച് ചെയ്തത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി എന്നുവരുമായി ചേര്‍ന്നാണ് നാസ ഈ ടെലസ്ക്കോപ്പ് വികസിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനമാണ് പ്രധാന ലക്ഷ്യം. ലോകത്ത് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലസ്കോപ്പിന്റെ കാലാവധി പത്ത് വര്‍ഷമാണ്.
പത്ത് ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഈ ടെലസ്കോപ്പ് നിർമ്മാണത്തിന്റെ ആകെ ചെലവ്. ഹബിളിനെക്കാള്‍ നൂറിരട്ടി നിരീക്ഷണ ശേഷിയുണ്ട് ഇതിന്. മൂന്ന് തവണ സഞ്ചാരപാത മാറ്റിയ ശേഷമാണ് ടെലിസ്കോപ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ നാലിരട്ടി അഥവാ 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍-രണ്ട് ഭ്രമണപഥത്തിലാണ് ടെലിസ്കോപ്പ് സ്ഥിതി ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.