• HOME
  • »
  • NEWS
  • »
  • world
  • »
  • James Webb Space Telescope| പ്രപഞ്ച രഹസ്യം തേടി ജയിംസ് വെബ് ടെലിസ്കോപ്പ് യാത്ര തിരിച്ചു; വിക്ഷേപണം വിജയകരം

James Webb Space Telescope| പ്രപഞ്ച രഹസ്യം തേടി ജയിംസ് വെബ് ടെലിസ്കോപ്പ് യാത്ര തിരിച്ചു; വിക്ഷേപണം വിജയകരം

പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനമാണ് പ്രധാന ലക്ഷ്യം. ലോകത്ത് ഇന്നേവരെ നിർമിച്ചതിൽ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലസ്കോപ്പിന്‍റെ കാലാവധി പത്ത് വർഷമാണ്.

  • Share this:
    ഫ്രഞ്ച് ഗയാന: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് ടെലിസ്കോപ്പിന്‍റെ (James Webb Space Telescope) വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയിൽ (French Guiana) നിന്ന് ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 5.50ഓടെയാണ് ഏരിയൻ- അഞ്ച് റോക്കറ്റ് ഭീമൻ ടെലിസ്കോപ്പുമായി കുതിച്ചുയർന്നത്. പറന്നുയർന്ന് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തിൽനിന്ന് വേർപ്പെട്ടു.

    പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനമാണ് പ്രധാന ലക്ഷ്യം. ലോകത്ത് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലസ്കോപ്പിന്‍റെ കാലാവധി പത്ത് വർഷമാണ്. 31 വർഷം ലോകത്തിന് പ്രപഞ്ചരഹസ്യങ്ങൾ സമ്മാനിച്ച് വിടപറഞ്ഞ ഹബിൾ സ്പേസ് ടെലസ്കോപിന്‍റെ പിൻഗാമിയായാണ് ബഹിരാകാശത്തേക്ക് പറന്നുയർന്നത്.

    Also Read- Attack on police | കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു; പൊലീസ് ജീപ്പിന് തീവെച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

    നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും കനേഡിയൻ സ്പേസ് ഏജൻസിയും സംയുക്തമായി നിർമിച്ച ടെലിസ്കോപിന് പത്ത് ബില്യൺ അമേരിക്കൻ ഡോളറാണ് ആകെ ചെലവ്. ഹബിളിനെക്കാൾ നൂറിരട്ടി നിരീക്ഷണ ശേഷിയുണ്ട്. മൂന്ന് തവണ സഞ്ചാരപാത മാറ്റിയ ശേഷമാണ് ടെലിസ്കോപ് ലക്ഷ്യസ്ഥാനത്തെത്തുക. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ നാലിരട്ടി അഥവാ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ-രണ്ട് ഭ്രമണപഥത്തിലാണ് ടെലിസ്കോപ്പ് സ്ഥിതി ചെയ്യുക. ഇവിടെയെത്താൻ ഒരുമാസത്തോളം സമയമെടുക്കും.

    Also Read- PJ Kurien| 'ലോക്സഭാ ചീഫ് വിപ്പ് ആയിരുന്നപ്പോൾ 3 സ്റ്റാഫുകൾ മാത്രം; ചീഫ് വിപ്പിന് 25 അംഗങ്ങളെ അനുവദിക്കുന്നത് അനാവശ്യ ധൂർത്ത്': പി ജെ കുര്യൻ

    English Summary: World’s most powerful space telescope on Saturday blasted off into orbit, headed to an outpost 1.5 million kilometres (930,000 miles) from Earth, after several delays caused by technical hitches. The James Webb Space Telescope, some three decades and billions of dollars in the making, left Earth enclosed in its Ariane 5 rocket from Kourou Space Centre in French Guiana.
    Published by:Rajesh V
    First published: