• HOME
  • »
  • NEWS
  • »
  • world
  • »
  • Japan | കോവിഡിന് ശേഷം ജപ്പാനെ തിരിഞ്ഞ് നോക്കാതെ വിദേശ സഞ്ചാരികള്‍; കാരണമെന്ത്?

Japan | കോവിഡിന് ശേഷം ജപ്പാനെ തിരിഞ്ഞ് നോക്കാതെ വിദേശ സഞ്ചാരികള്‍; കാരണമെന്ത്?

ജൂണില്‍ രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം 2019ലെ ഇതേ മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 96 ശതമാനത്തിലധികം കുറഞ്ഞുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

(Image: AP)

(Image: AP)

  • Share this:
    കോവിഡ്-19 (Covid) കേസുകള്‍ കുറഞ്ഞതോടെ പല രാജ്യങ്ങളും അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി (tourist) തങ്ങളുടെ രാജ്യാതിര്‍ത്തികള്‍ (Borders) തുറന്നുകൊടുക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ജപ്പാനും (Japan) വിനോദസഞ്ചാരികള്‍ക്കായി തങ്ങളുടെ അതിര്‍ത്തി തുറന്നിരുന്നു. മഹാമാരി പിടികൂടുന്നതിന് മുമ്പ് 2020ന്റെ തുടക്കത്തില്‍ രാജ്യം സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു.

    കിഴക്കന്‍ പാരമ്പര്യത്തിന്റെയും പാശ്ചാത്യ ആധുനിക സംസ്‌കാരത്തിന്റെയും ഒത്തുചേരലും, അത്യാകര്‍ഷകമായ കാഴ്ചകള്‍, ആതിഥ്യമര്യാദ, ഭക്ഷണം എന്നിവയെല്ലാമാണ് ജപ്പാനിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന പ്രധാന ഘടകങ്ങള്‍. അതിനാല്‍, ഏറെ നാളുകള്‍ക്ക് ശേഷം അതിര്‍ത്തികള്‍ തുറന്നപ്പോള്‍, വിനോദസഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിക്കുകയും ചെയ്തു.

    എന്നാല്‍ മഹാമാരിക്ക് ശേഷം സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ജപ്പാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് യാഥര്‍ത്ഥ്യം. ജൂണില്‍ രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം 2019ലെ ഇതേ മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 96 ശതമാനത്തിലധികം കുറഞ്ഞുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തേക്ക് ആകെ എത്തിയ 1,20,400 വിദേശികളുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ് മാസത്തില്‍ എത്തിത് 1,47,000 വിനോദസഞ്ചാരികളാണ്.

    Also Read- കുട്ടികളിലെ ദീർഘകാല കോവിഡ് അവ​ഗണിക്കരുത്; പ്രതിരോധ മാർ​ഗങ്ങൾ എന്തെല്ലാം?

    അതേസമയം, വിദേശ സഞ്ചാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് ജാപ്പനീസ് സര്‍ക്കാര്‍ വിദേശ സഞ്ചാരികളുടെ പ്രതിദിന പരിധി 20,000 ആയി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതൊന്നും രാജ്യത്തേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിച്ചില്ല.

    മാത്രമല്ല, കോവിഡിനെ പ്രതിരോധിക്കാനായി രാജ്യം കൊണ്ടുവന്ന പ്രോട്ടോകോളാണ് സഞ്ചാരികളെ ജപ്പാന്‍ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിച്ച ഒരു ഘടകം. ഇതിന് പുറമെ, സന്ദര്‍ശകര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കുകയും, ഇടക്കിടെയുള്ള താപനില പരിശോധന, ടൂര്‍ ഓര്‍ഡര്‍ പാലിക്കല്‍ എന്നിവ നിര്‍ബന്ധമാക്കിയതും ജപ്പാന് തിരിച്ചടിയായി.

    Also Read- കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

    മാസ്‌ക് ധരിക്കാത്തിന് വിനോദസഞ്ചാരികളെ പിടികൂടിയാല്‍ അവര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്നാണ് ജപ്പാനിലെ നിയമം. ഇതിന് പുറമെ, അടച്ച സ്ഥലങ്ങള്‍, തിരക്കേറിയ സ്ഥലങ്ങള്‍, അടുത്ത ഇടപഴുകന്നതിനുള്ള സാഹചര്യം ഒഴിവാക്കുക എന്നിവയും സഞ്ചാരികളെ ജപ്പാനില്‍ നിന്ന് അകറ്റി. ജപ്പാനിലേക്ക് വരുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഭാവിയില്‍, നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയാണെങ്കില്‍ കൂടുതല്‍ സഞ്ചാരികള്‍ ജപ്പാനിലേക്ക് എത്തുമെന്നാണ് പറയുന്നത്.

    അതേസമയം, കൊവിഡിന് പുറമെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ സമയത്തും ജപ്പാന്‍ അതിര്‍ത്തികള്‍ അടിച്ചിരുന്നു. ഒമിക്രോണ്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ വീണ്ടും യാത്രാ നിരോധനം ഏര്‍പ്പെടുത്താനും അതിര്‍ത്തികള്‍ അടയ്ക്കാനും തുടങ്ങിയത്. വിദേശ യാത്രകള്‍ക്കായി വീണ്ടും തുറന്നു തുടങ്ങിയ സന്ദര്‍ഭത്തിലാണ് പല രാജ്യങ്ങള്‍ക്കും ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി വീണ്ടും യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്.

    ചില രാജ്യങ്ങള്‍ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചപ്പോള്‍ മറ്റ് ചില രാജ്യങ്ങള്‍ പരിശോധനകള്‍ കര്‍ശനമാക്കുകയാണ് ചെയ്തത്. ഓസ്‌ട്രേലിയ, ഇസ്രായേല്‍, ചൈന, യുഎസ്എ, ജപ്പാന്‍, ന്യൂസിലന്‍ഡ്, കാനഡ, നെതര്‍ലന്‍ഡ്, ഇറ്റലി, മൊറോക്കോ, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളാണ് ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് അതിര്‍ത്തി അടച്ച മറ്റ് രാജ്യങ്ങള്‍.
    Published by:Naseeba TC
    First published: