ജപ്പാനിൽ കനത്തനാശം വിതച്ച് ഹാഗിബിസ് ചുഴലിക്കാറ്റ്; 23 മരണം

പത്തു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം പൂർണമായും തകരാറിലായി

News18 Malayalam | news18
Updated: October 13, 2019, 8:08 PM IST
ജപ്പാനിൽ കനത്തനാശം വിതച്ച് ഹാഗിബിസ് ചുഴലിക്കാറ്റ്; 23 മരണം
News18
  • News18
  • Last Updated: October 13, 2019, 8:08 PM IST
  • Share this:
ടോക്കിയോ: ജപ്പാനിൽ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. നൂറിലധികം പേർക്കു പരുക്കേറ്റെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പതിനേഴോളം പേരെ കാണാതായി. കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുത്തെത്താൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്.

ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോൻഷൂവിൽ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 216 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഹാഗിബിസ് 60 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ്. ചുഴലിക്കാറ്റു മൂലമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുഴകൾ കരകവിഞ്ഞു. ഞായറാഴ്ച രാവിലെയോടെ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മിക്ക പ്രദേശങ്ങളും പ്രളയ ഭീഷണിയിലാണ്. ജപ്പാനിലെ നഗാനോയിൽ ചികൂമാ നദി കരകവിഞ്ഞതിനെ തുടർന്ന് അടുത്തുള്ള വീടുകളിലേക്കു വെള്ളം ഇരച്ചുകയറി മേൽക്കൂരകൾ നിലംപതിച്ചു.

Also read- 'ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ?' ; ഗുജറാത്തിലെ ഒൻപതാം ക്ലാസ് ചോദ്യപേപ്പർ വിവാദത്തിൽ

മുപ്പതിനായിരത്തോളം സെനികരാണ് രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ വീടുകൾക്കുള്ളിലും മേൽക്കൂരകളിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ വെള്ളപ്പൊക്കത്തിൽ മിക്ക പ്രദേശങ്ങവും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകളാണ് വിവിധ ഇടങ്ങളിലായി സർക്കാരിന്റെ അഭയകേന്ദ്രങ്ങളിൽ കഴിയുന്നത്. പത്തു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം പൂർണമായും തകരാറിലായി.രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സേനയെ രംഗത്തിറക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു.

First published: October 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading