• HOME
  • »
  • NEWS
  • »
  • world
  • »
  • Sperm Donation | ജപ്പാനിലെ ബീജദാന നിയമം വിവാദത്തിൽ; ലെസ്ബിയന്‍ ദമ്പതികള്‍ക്കും സിം​ഗിൾ വുമണിനും സ്വീകരിക്കാനാകില്ല

Sperm Donation | ജപ്പാനിലെ ബീജദാന നിയമം വിവാദത്തിൽ; ലെസ്ബിയന്‍ ദമ്പതികള്‍ക്കും സിം​ഗിൾ വുമണിനും സ്വീകരിക്കാനാകില്ല

നിയമപരമായി വിവാഹിതരായ ദമ്പതികളിൽ ഭർത്താവിന് വന്ധ്യത ബാധിച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽ മാത്രമേ ഈ മാർ​ഗം സ്വീകരിക്കാനാകൂ.

  • Share this:
ജപ്പാനിലെ ബീജ​ദാന നിയമത്തിൽ (Sperm Donation Law) പുതിയ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി സർക്കാർ. കുട്ടികൾക്ക് അവരുടെ ബയോളജിക്കൽ മാതാപിതാക്കളെ അറിയാനുള്ള അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള നിയമമായിരിക്കും നടപ്പിലാക്കുക. രാജ്യത്തെ ലെസ്ബിയന്‍ ദമ്പതികളും (lesbian couples) ഒറ്റക്കു താമസിക്കുന്ന സ്ത്രീകളും (single women) ബീജം സ്വീകരിക്കുന്നതും നിരോധിച്ചേക്കും.

നിയമപരമായി വിവാഹിതരായ ദമ്പതികളിൽ ഭർത്താവിന് വന്ധ്യത ബാധിച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽ മാത്രമേ ഈ മാർ​ഗം സ്വീകരിക്കാനാകൂ. ജപ്പാനിൽ സ്വവര്‍​ഗ വിവാഹത്തിന് നിയമപരമായി സാധുതയില്ല. അതിനാലാണ് ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ബീജം സ്വീകരിക്കുന്നതിൽ നിരോധനം കൊണ്ടുവരുന്നത്.

ജപ്പാന്‍ സ്വദേശികളായ സറ്റാകോ നാഗമുറയ്ക്കും അവളുടെ കാമുകിയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത് ബീജദാനത്തിലൂടെയാണ്. സ്വവര്‍ഗ ദമ്പതികളായാലും അവിവാഹിതരായാലും അവരുടെ പ്രത്യുത്പാദന അവകാശങ്ങളെയും കുട്ടികളെ ജനിപ്പിക്കാനും വളര്‍ത്താനുമുള്ള അവരുടെ ആഗ്രഹത്തെയും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം എന്ന് നാഗമുറ പറയുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഈ 39കാരി അമ്മയാകാന്‍ സ്വപ്‌നം കാണുകയായിരുന്നു. തുടക്കത്തില്‍, നാഗമുറയും പങ്കാളി മാമിക്കോ മോഡയും വിദേശ ബീജ ബാങ്കുകളെ സമീപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ബീജം ദാനം ചെയ്യാൻ ഒരു സുഹൃത്ത് തയ്യാറായതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു. ഇപ്പോള്‍ 10 മാസം പ്രായമുള്ള ഒരു മകന്റെ മാതാപിതാക്കളാണ് ഇവർ.

ജപ്പാന്‍ സൊസൈറ്റി ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയുടെ ( Japan Society of Obstetrics and Gynaecology (JSOG)) മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ബീജദാനവും കൃത്രിമ ബീജസങ്കലനവും വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ സാധാരണയായി പ്രവർത്തിക്കുന്നത്. ജപ്പാനില്‍ ഈ നിയമം നടപ്പിലാക്കുകയാണെങ്കില്‍, തങ്ങളെപ്പോലെയുള്ളവരെ അത് ബാധിക്കുമെന്നും നാഗമുറ പറയുന്നു. സർക്കാർ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഇവർ പറയുന്നു. പുതിയ നിയമം തങ്ങളുടെ കുഞ്ഞിനെ ബാധിക്കുമോ എന്ന ഭയവും ഇവർക്കുണ്ട്.

കുട്ടികളുടെ അവകാശങ്ങൾ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നത് നിയമപരമായിവിവാഹിതരായ മാതാപിതാക്കളൊടൊപ്പം വളരുമ്പോളാണെന്ന് നിയമം നടപ്പിലാക്കുന്നതിൽ പങ്കാളിയായ കോസോ അക്കിനോ പറയുന്നു.

നിയമത്തിലെ മാറ്റം സ്വാ​ഗതാർഹമാണെന്ന് ടോക്കിയോയിലെ കീയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്‌സ് പ്രൊഫസര്‍ മാമോരു തനക പറഞ്ഞു. 1948 ല്‍ ബീജസങ്കലനം നടത്തിയ ജപ്പാനിലെ ആദ്യത്തെ മെഡിക്കല്‍ സ്ഥാപനമാണ് കീയോ. എന്നാല്‍ ദാതാക്കളുടെ ക്ഷാമം കാരണം ഇവിടെ ഇപ്പോൾ ആർക്കും തന്നെ ചികിത്സ നല്‍കുന്നില്ല.

Also read : ഭർത്താവിനും കാമുകനുമൊപ്പം ഒരേ വീട്ടിൽ താമസിച്ച് യുവതി; 39കാരിയായ ഫിറ്റ്നസ് ട്രെയിനറുടെ ജീവിതം വൈറലാകുന്നു

രക്തം ദാനം ചെയ്യുന്നത് പോലെ ബീജദാനത്തെ കാണുന്നവരും ഉണ്ട്. ''എനിക്ക് ആരോഗ്യമുള്ള ഒരു ശരീരമുണ്ട്, അതിനാൽ എന്തുകൊണ്ട് ബീജദാനം ചെയ്തുകൂടാ'', പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച 34 കാരനായ ഒരു ഫ്രീലാൻസ് ചിത്രകാരൻ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരു ഡോക്ടറാണ്. അവരും ബീജദാനത്തെ പിന്തുണക്കുന്ന ആളാണ്.
Published by:Amal Surendran
First published: