ടോക്കിയോ: മകന്‍റെ മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന പരാതിയുമായെത്തിയ അമ്മ അറസ്റ്റിൽ. ജപ്പാൻ സ്വദേശിയായ ടോഷികോ ഉജിബെ എന്ന 76 കാരിയാണ് അറസ്റ്റിലായത്. സ്വന്തം അപ്പാർട്ട്മെന്റിൽ കിടക്കുന്ന മകന്റെ അഴുകിയ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വഹിക്കുന്നു എന്ന് പറഞ്ഞ് പ്രാദേശികതലത്തിലുള്ള എമർജൻസി നമ്പറായ 119-ൽ ബന്ധപ്പെട്ട് ടോഷികോ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിരോഷിമയിലെ അസാമിനാമി മേഖലയിൽ താമസക്കാരിയായ ഇവർ അറസ്റ്റിലാകുന്നത്.
അടിയന്തിര സേവനങ്ങൾക്ക് വേണ്ടിയുള്ള 119 എന്ന നമ്പറിൽ ബന്ധപ്പെട്ട വയോധിക മകന്റെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്നും അന്വേഷിക്കുകയായിരുന്നു. ജപ്പാനിൽ അഗ്‌നിശമന സേനയുടെയോ മെഡിക്കൽ വിദഗ്ധരുടെയോ അടിയന്തിര സേവനം തേടുന്നതിന് ബന്ധപ്പെടേണ്ട നമ്പറാണ് 119.
Also Read-
അച്ഛൻ വിൽക്കാന്‍ ശ്രമിച്ചു; രക്ഷപെട്ടെത്തിയ സഹോദരിമാരെ അമ്മയുടെ ലിവ് ഇൻ പങ്കാളി പീഡിപ്പിച്ചുറിപോർട്ടുകൾ പ്രകാരം മെയ് 24-ന് രാവിലെ 7.40-നാണ് പ്രാദേശിക അധികൃതർക്ക് വയോധികയുടെ ഫോൺ കോൾ ലഭിച്ചത്. ഇവർ പറഞ്ഞ കാര്യത്തിൽ നിന്ന് സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഫോൺ ഓപ്പറേറ്റർ അഗ്നിശമന സേനയെയും പൊലീസിനെയും വിവരമറിയിക്കുകയും അവർ ടോഷികോയുടെ താമസസ്ഥലത്ത് എത്തുകയുമായിരുന്നു. ഇവർ എത്തുമ്പോഴേക്കും മൃതദേഹം അഴുകിയത് മൂലമുള്ള ദുർഗന്ധം അപ്പാർട്ട്മെന്റ് മുഴുവൻ പരന്നിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read-
ശാരീരിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു; 3 മക്കളെ കനാലിലെറിഞ്ഞുവയോധികയുടെ 56 വയസുകാരനായ മകന്‍ കെൻജിയുടെ ജീർണിച്ചു തുടങ്ങിയ മൃതദേഹം അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു എന്നാണ് സോറ ന്യൂസ് റിപ്പോർട്ട് കിടക്കയിൽ മുഖമുയർത്തി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പരിശോധയിൽ ഇയാളുടെ കഴുത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മരണത്തിന് മുമ്പാണോ ശേഷമാണോ ഈ മുറിവുകൾ ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
മകന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വയോധികയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ 10 ദിവസങ്ങൾക്ക് മുമ്പാണ് മകൻ മരിച്ചത് എന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. മെയ് മാസം പകുതിയോടെയാണ് മരണം നടന്നതെന്നാണ് പറഞ്ഞത്. അതേസമയം മരണം നടന്നിട്ടും ആ വിവരം അവർ പൊലീസിനെ അറിയിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനയിൽ മെയ് മാസത്തിന്റെ മധ്യത്തിൽ തന്നെയാണ് കെൻജി മരിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ, ഓട്ടോപ്സി നടത്തിയതിന്റെ അന്തിമഫലങ്ങൾ വന്നതിനു ശേഷം മാത്രമേ മൃതദേഹത്തിൽ കണ്ടെത്തിയിട്ടുള്ള മുറിവുകളാണോ മരണകാരണം എന്ന കാര്യത്തിൽ ഒരു സ്ഥിരീകരണം നടത്താൻ കഴിയൂ.
അറസ്റ്റ് ചെയ്ത ഉജിബെയ്ക്കെതിരെ ഇതുവരെ കൊലക്കേസ് ചാർജ് ചെയ്തിട്ടില്ല. മൃതദേഹം കൈവശം വെയ്ക്കുകയും നശിക്കാൻ അനുവദിക്കുകയും ചെയ്തതിനാണ് അവർക്കെതിരെ കേസുകൾ ചാർജ് ചെയ്തതും അറസ്റ്റ് ചെയ്തതും. പരമാവധി മൂന്ന് വർഷം വരെ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാവുന്ന കുറ്റങ്ങളാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.