ഇംഗ്ലണ്ട്: പുൽകോർട്ടിൽ വിംബിൾഡൺ കിരീടത്തിനായി നൊവൊക് ദ്യോകോവിച്ചും റോജർ ഫെഡററും ഏറ്റുമുട്ടിയപ്പോൾ കളി കാണാനെത്തിയ ആമസോൺ സി ഇ ഒ ജെഫ് ബെസോസും ലോറൻ സാഞ്ചസും പ്രണയം കൈമാറുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ജെഫ് ബെസോസ് 25 വർഷം നീണ്ട വിവാഹബന്ധം വൻതുക നൽകിയാണ് കഴിഞ്ഞയിടെ പിരിഞ്ഞത്.
എന്നാൽ, 55 കാരനായ ജെഫ് ബെസോസിന് തന്‍റെ പ്രണയിനിയുമായി വിംബിൾഡൺ കാണാൻ എത്തുന്നതിന് അതൊന്നും ഒരു തടയമായില്ല. 49കാരിയായ കാമുകി ലോറൻ സാഞ്ചസിനൊപ്പമാണ് ജെഫ് ബെസോസ് ദ്യോകോവിച്ചും ഫെഡററും തമ്മിലുള്ള വിംബിൾഡൺ ഫൈനൽ കാണാൻ എത്തിയത്.
ഭാര്യ മെക്കൻസിയുമായുള്ള കാൽനൂറ്റാണ്ട് നീണ്ട ദാമ്പത്യബന്ധം ആമസോൺ സിഇഒ ബെസോസ് കഴിഞ്ഞയിടെയാണ് വേർപിരിഞ്ഞത്. 54 ബില്യൺ ഡോളർ നൽകി ആയിരുന്നു വിവാഹബന്ധം വേർപിരിഞ്ഞത്. എന്നാൽ, ഇതൊന്നും ജെഫ് ബെസോസിനെ ഒരു തരിമ്പും ബാധിച്ചില്ല.
സെർബിയയുടെ നൊവാക് ദ്യോകോവിച്ചും സ്വിറ്റ്സർലണ്ടിന്‍റെ റോജർ ഫെഡററും തമ്മിലുള്ള വിംബിൾഡൺ പുരുഷഫൈനൽ കാണാൻ ആയിരുന്നു ഇരുവരും എത്തിയത്.
ഇരുവരും അതീവ സന്തോഷത്തിലാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടുപേരും അവരവരുടെ മക്കളുടെ കാര്യങ്ങളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇരുവരും വിവാഹമോചിതരായ സ്ഥിതിക്ക് ഇനി സാധാരണ ദമ്പതിമാരെ പോലെ തന്നെ ജീവിക്കാനാണ് താൽപര്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ ചർച്ച ചെയ്തിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon founder Jeff Bezos, Amazon founder Jeff Bezos divorce, Jeff Bezos MacKenzie, Jeff Bezos MacKenzie divorce