വാഷിംഗ്ടൺ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഭാര്യ മാക്കെൻസിയും 25 വർഷം നീണ്ടുനിന്ന വിവാഹബന്ധം വേർപിരിയുകയാണ്. ട്വിറ്ററിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. വിവാഹമോചനത്തോടെ സ്വത്ത് ഭാഗം ചെയ്യപ്പെടുകയും മാക്കെൻസി ലോകത്തിലെ ഏറ്റവും വലിയ ധനികയായി മാറുമെന്ന് വാർത്തകളും വന്നു കഴിഞ്ഞു. എന്നാൽ, വിവാഹമോചനത്തിനു പിന്നിലെ യഥാർത്ഥ വില്ലത്തി ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്.
വാർത്ത അവതാരക ലോറൻ സാഞ്ചെസുമായുള്ള ജെഫ് ബെസോസിന്റെ ബന്ധമാണ് വിവാഹമോചനത്തിൽ എത്തിയത്. ഹോളിവുഡ് ഏജന്റ് പാട്രിക് വിറ്റ്സെല്ലുമായുള്ള 12 വർഷം നീണ്ട ദാമ്പത്യം കഴിഞ്ഞയിടെ ഇവർ വേർപെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജെഫ് ബെസോസും ലോറനും അടുപ്പത്തിലായിരുന്നു. അടുത്തിടെയായി ഇരുവരും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിവാഹമോചനം ഈ 48കാരിയെ ലോകത്തെ ഏറ്റവും വലിയ പണക്കാരിയാക്കുമോ?49 വയസുള്ള ലോറൻ എന്റർടയിൻമെന്റ് റിപ്പോർട്ടർ ആയാണ് ജോലി ആരംഭിച്ചത്. 2005ൽ ആഡംബരമായ ചടങ്ങിൽ വെച്ചാണ് പാട്രികും ലോറനും വിവാഹിതരായത്. ഹോളിവുഡിലെ താരനിര തന്നെ അന്ന് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഭർത്താവ് പാട്രിക് വഴിയാണ് ലോറൻ ജെഫുമായി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം പാട്രികിനും അറിയാമായിരുന്നു. 2016ലായിരുന്നു ഇത്.
അതേസമയം, വിവാഹ മോചനത്തെക്കുറിച്ച് ജെഫ് ബെസോസും മാക്കെൻസിയും ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, "നീണ്ടകാലത്തെ സ്നോഹബന്ധത്തിനും ചെറിയ വേർപിരിയലുകൾക്കും ശേഷം ഞങ്ങൾ വിവാഹമോചിതരാകാനും സുഹൃത്തുക്കളായി തുടരാനും തീരുമാനിച്ചിരിക്കുന്നു". ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ജെഫ് ബെസോസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.