• HOME
 • »
 • NEWS
 • »
 • world
 • »
 • ബഹിരാകാശ യാത്രയ്ക്ക് ആമസോൺ സ്റ്റാഫിന് നന്ദി പറഞ്ഞ് ജെഫ് ബെസോസ്; ട്വിറ്ററിൽ ട്രോൾ മഴ

ബഹിരാകാശ യാത്രയ്ക്ക് ആമസോൺ സ്റ്റാഫിന് നന്ദി പറഞ്ഞ് ജെഫ് ബെസോസ്; ട്വിറ്ററിൽ ട്രോൾ മഴ

ജെഫ് ബെസോസ് ഈ ഒരു യാത്രയിലൂടെ നേടിയത് പേരും പ്രശസ്തിയും ഒപ്പം കുന്നോളം പണവും.

American politician Elizabeth Warren pointed out that Bezos is a tax defaulter.

American politician Elizabeth Warren pointed out that Bezos is a tax defaulter.

 • Share this:
  ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് ഒരു യാത്ര നടത്തുകയുണ്ടായല്ലോ. ഭൂമിയിലെ ഏറ്റവും ധനികനായ മനുഷ്യനെയും വഹിച്ച് പറന്നുയർന്ന വാഹനത്തിൽ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ മാർക്ക്, 82 കാരിയായ വാലി ഫങ്ക്, വിദ്യാർത്ഥിയായ ഒലിവർ ഡെമന്‍ എന്നിവരും ഉണ്ടായിരുന്നു. ബഹിരാകാശ അതിർത്തി മുറിച്ചു കടന്നതിനുശേഷം അവര്‍ പടിഞ്ഞാറൻ ടെക്സസ് മരുഭൂമിയിൽ ലാന്‍ഡ് ചെയ്യുന്നത് കമ്പനി തത്സമയ സംപ്രക്ഷേപണം നടത്തുകയുണ്ടായി.

  റോയിട്ടേഴ്സ് പുറത്തിറക്കിയ ഒരു വീഡിയോയിൽ ജെഫ് ബെസോസ് ഇങ്ങനെ പറയുന്നു: “നിങ്ങളാണ് ഇത് സാധ്യമാക്കിയത് (യു ഗയ്സ് പെയ്ഡ് ഫോര്‍ ഓള്‍ ദീസ്).” വീഡിയോ പുറത്തുവന്നതോടെ പലരും അദ്ദേഹത്തിനെതിരെ പരിഹാസവും ആരംഭിച്ചു. ആമസോണ്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ന്യായമായ തുക 'അടിച്ചുമാറ്റി'യാണ്‌ ബെസോസ് തന്റെ ബഹിരാകാശ യാത്ര നടത്തിയതെന്നു പറഞ്ഞാണ്‌ പലരും അദ്ദേഹത്തെ ആക്ഷേപിക്കുന്നത്.

  ബെസോസ് കൃത്യമായി നികുതി അടയ്ക്കാത്ത കുടിശ്ശികക്കാരനാണെന്നും വെയർഹൗസുകളിലെ തന്റെ തൊഴിലാളികൾക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ നൽകാത്തയാളാണെന്നും അമേരിക്കൻ രാഷ്ട്രീയക്കാരായ എലിസബത്ത് വാറൻ, അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ് എന്നിവരുൾപ്പെടെ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  സെനറ്റർ വാറൻ ട്വീറ്റ് ചെയ്തു: “ഞങ്ങളുടെ നികുതി നിയമങ്ങളിൽ മൂന്ന് മാറ്റങ്ങൾ വരുത്താൻ ഞാൻ ശ്രമിക്കുന്നു. വെൽത്ത് ടാക്സ്, ഒരു റിയൽ കോർപ്പറേറ്റ് പ്രോഫിറ്റ് ടാക്സ്, ശതകോടീശ്വരന്മാരേയും മെഗാ കോർപ്പറേറ്റുകളേയും അവരുടെ ന്യായമായ വിഹിതം നൽകാൻ പ്രേരിപ്പിക്കുന്നതും സമ്പന്നരുടെ നികുതി വെട്ടിപ്പുകള്‍ പിടികൂടാന്‍ സഹായിക്കുന്നതുമായ ഐആർ‌എസിനുള്ള [ഇന്റേണൽ റവന്യൂ സർവീസ്] ദീർഘകാല ധനസഹായം എന്നിവയാണവ."

  ജെഫ് ബെസോസിനെ പരിഹസിച്ചുകൊണ്ട് പുറത്തിറക്കിയ ഒരു ട്വീറ്റിൽ ഡെമോക്രാറ്റ് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ് ഇപ്രകാരം പറഞ്ഞു: "അതെ, ആമസോണ്‍ തൊഴിലാളികൾക്ക് അര്‍ഹിക്കുന്ന പണം നൽകാതെ കുറഞ്ഞ വേതനം നൽകിക്കൊണ്ട് യൂണിയനെ കൈപ്പിടിയിലാക്കി മനുഷ്യത്വരഹിതമായതും സുരക്ഷിതത്വമില്ലാത്തതുമായ ജോലിസ്ഥലങ്ങളിൽ ജോലി ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയാണ്‌ ബെസോസ് ചെയ്യുന്നത്. ആമസോണ്‍ ഡെലിവറി ഡ്രൈവർമാർക്ക് ഈ മഹാമാരിയുടെ കാലത്ത് ആവശ്യമായ ആരോഗ്യ ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളും നല്കാതെയും അവരെ കൊള്ളയടിച്ചു കൊണ്ടുമാണ്‌ ബെസോസ് ഈ യാത്ര നടത്തിയത്. ചെറുകിട ബിസിനസ്സുകളെ തകർത്തു തരിപ്പണമാക്കിക്കൊണ്ട് തങ്ങളുടെ വിപണി ശക്തി ദുരുപയോഗം ചെയ്യുന്ന ആമസോണിന്‌ അവരുടെ ഉപഭോക്താക്കളാണ്‌ ഈ ധൂര്‍ത്തിന്‌ പണം നൽകുന്നത്."

  "ആമാസോൺ തൊഴിലാളികളോടുള്ള തന്റെ മതിപ്പ് യഥാർഥത്തിൽ ഇങ്ങനെ വേണം ജെഫ് ബെസോസ് കാണിക്കേണ്ടത്: എല്ലാ ആമസോൺ തൊഴിലാളികളേയും യൂണിയനില്‍ ചേരാന്‍ അനുവദിക്കൂ. അവരെ എപ്പോഴും ക്യാമറയുടെ നിരീക്ഷണത്തിലാക്കുന്നത് അവസാനിപ്പിക്കൂ. ഉൽപ്പാദനക്ഷമതയുടെ പേര് പറഞ്ഞ് അവരിൽ അടിച്ചേൽപ്പിക്കുന്ന ടാര്‍ഗറ്റുകൾ അവസാനിപ്പിക്കൂ. അവരുടെ ആരോഗ്യ, സുരക്ഷാ സംബന്ധിയായ ആശങ്കകൾക്ക് ചെവി കൊടുക്കൂ, മാന്യമായ തൊഴിൽ സാഹചര്യങ്ങള്‍ക്കായുള്ള അവരുടെ അവകാശങ്ങളെ ബഹുമാനിക്കൂ," തൊഴിലാളികളെ ശാക്തീകരിക്കുന്നതിനുള്ള യഥാർത്ഥ വഴി ചൂണ്ടിക്കാണിച്ചുകൊണ്ട് ആംനസ്റ്റി ഇന്റർനാഷണൽ ട്വീറ്റ് ചെയ്തത് ഇപ്രകാരമാണ്‌.

  ബെസോസിന്റെ സമ്പത്തിനെക്കുറിച്ച് ഏതാണ്ട് ഒരു രൂപം നൽകിക്കൊണ്ട് സംരംഭകൻ ഡാൻ പ്രൈസ് ഇപ്രകാരം പറഞ്ഞു: “ജെഫ് ബെസോസ് തന്റെ സ്പേസ്ഷിപ്പിലൂടെ ഒരു ബില്യൺ ഡോളർ അക്ഷരാർത്ഥത്തിൽ വലിച്ചെറിയുകയും അതിനേക്കാൾ കൂടുതൽ പണം ഉണ്ടാക്കുകയും ചെയ്തു. 23,000 ത്തോളം വരുന്ന എല്ലാ ആമസോൺ വെയർഹൗസ് തൊഴിലാളികളും ചേര്‍ന്ന് ഒരു വര്‍ഷത്തില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം അദ്ദേഹം ഉണ്ടാക്കി. അതായത് ബഹിരാകാശത്തേക്ക് പോയതിനുശേഷം ഇക്കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ 1.745 ബില്യൺ ഡോളർ അദ്ദേഹം തന്റെ മൊത്തം ആസ്തിയിലേക്ക് കൂട്ടിച്ചേർത്തു. ഒരു കച്ചവടക്കാരനായ അദ്ദേഹം ഇതാണ്‌ വാസ്തവത്തിൽ ചെയ്തത്."

  അതായത് ജെഫ് ബെസോസ് ഈ ഒരു യാത്രയിലൂടെ നേടിയത് പേരും പ്രശസ്തിയും ഒപ്പം കുന്നോളം പണവും.
  Published by:Naseeba TC
  First published: