• HOME
  • »
  • NEWS
  • »
  • world
  • »
  • Journalist Killed | ഇസ്രയേല്‍ സേനയുടെ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വെസ്റ്റ് ബാങ്കിൽ മാധ്യമപ്രവർത്തക വെടിയേറ്റു മരിച്ചു

Journalist Killed | ഇസ്രയേല്‍ സേനയുടെ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വെസ്റ്റ് ബാങ്കിൽ മാധ്യമപ്രവർത്തക വെടിയേറ്റു മരിച്ചു

അഖ്‍ലയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ആരോപിച്ചു

shireen abu akleh

shireen abu akleh

  • Share this:
    ജറുസലം : വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ഇസ്രയേൽ (Israel)  പൊലീസിന്റെ തിരച്ചിലിനിടെ വെടിയേറ്റ് അൽ ജസീറ ടിവി ചാനലിന്റെ റിപ്പോർട്ടർ ഷിറീൻ അബു അഖ്‌ല (Shireen Abu Akleh)(51)  കൊല്ലപ്പെട്ടു. അൽ കുദ്സ് ദിനപത്രത്തിന്റെ റിപ്പോർട്ടർ അലി സമോദിക്കു പരുക്കേറ്റു.

    അഖ്‍ലയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് ആരോപിച്ചു. മാധ്യമപ്രവർത്തകയാണെന്ന് അറിഞ്ഞിട്ടും ഇസ്രയേൽ സേന അഖ്‍ലയെ നിഷ്കരുണം വധിക്കുകയായിരുന്നുവെന്ന് അൽ ജസീറ ചാനൽ ആരോപിച്ചു.





    പലസ്തീൻ പ്രവർത്തകരും സേനയും തമ്മിലുണ്ടായ വെടിവയ്പിനിടെ അഖ്‌ലയ്ക്കു വെടിയേറ്റതാകാമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് പ്രതികരിച്ചു. പലസ്തീൻകാരുടെ വെടിയേറ്റാണ് അഖ്‍ല കൊല്ലപ്പെട്ടതെന്ന് സംശയമുണ്ടെന്നും പറഞ്ഞു. മൃതദേഹം വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും സംയുക്ത അന്വേഷണത്തിനു തയാറാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു.





    സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് വാർത്താ ശേഖരണത്തിനെത്തിയ അഖ്‌ലയും മറ്റ് റിപ്പോർട്ടർമാരും പ്രസ് എന്നെഴുതിയ പ്രത്യേക ജാക്കറ്റും ഹെൽമറ്റും ധരിച്ചിരുന്നു. ചെവിക്കു താഴെയാണ് വെടിയേറ്റത്. പല മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള, ഈസ്റ്റ് ജറുസലമിൽ ജനിച്ച അഖ്‌ലയ്ക്ക് യുഎസ് പൗരത്വമുണ്ട്. 1997ലാണ് അൽ ജസീറയിൽ ചേർന്നത്.
    Published by:Arun krishna
    First published: