• HOME
  • »
  • NEWS
  • »
  • world
  • »
  • ലോകബാങ്ക് പ്രസിഡന്‍റ് ജിം യോംഗ് കിം രാജിവച്ചു

ലോകബാങ്ക് പ്രസിഡന്‍റ് ജിം യോംഗ് കിം രാജിവച്ചു

  • Last Updated :
  • Share this:
    വാഷിംഗ്ടൺ: ലോകബാങ്ക് പ്രസിഡന്‍റ് ജിം യോംഗ് കിം രാജിവച്ചു. കാലാവധി തീരാൻ നാലു വർഷത്തോളം ബാക്കി നിൽക്കെയാണ് അപ്രതീക്ഷിത രാജിപ്രഖ്യാപനം. എന്നാൽ, രാജി തീരുമാനം ഔദ്യോഗിമായി അറിയിച്ചിട്ടില്ല.

    ലോകബാങ്കിന്‍റെ തലപ്പത്ത് ആറു വർഷത്തെ സേവനത്തിന് ശേഷമാണ് യോംഗ് കിം പടിയിറങ്ങുന്നത്. ഇടക്കാല പ്രസിഡന്‍റായി ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ക്രസ്റ്റലീന ജോർജീവയെ നിയമിച്ചു. ജനുവരി ഒന്നു മുതൽ രാജി നിലവിൽ വരും.

    2017ലാണ് രണ്ടാമത്തെ തവണയും ലോകബാങ്ക് പ്രസിഡന്‍റ് ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2022ൽ മാത്രം കാലാവധി അവസാനിക്കാനിരിക്കേയാണ് അദ്ദേഹത്തിന്‍റെ രാജി. അതേസമയം, അപ്രതീക്ഷിതമായ രാജി പ്രഖ്യാപനത്തിന് എന്താണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

    തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യാ പൊതുപണിമുടക്ക് തുടങ്ങി
    ലോകബാങ്കിന്‍റെ പ്രസിഡന്‍റ് ആയി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കിം പറഞ്ഞു.

    First published: