നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • JK Rowling | ട്രാൻസ്ജെൻഡേഴ്സിനെതിരെ ജെ കെ റൗളിംഗ്; ട്വിറ്ററിൽ കോളിളക്കം സൃഷ്ടിച്ച് 'വനിതാ റേപ്പിസ്റ്റ്' പരാമർശം

  JK Rowling | ട്രാൻസ്ജെൻഡേഴ്സിനെതിരെ ജെ കെ റൗളിംഗ്; ട്വിറ്ററിൽ കോളിളക്കം സൃഷ്ടിച്ച് 'വനിതാ റേപ്പിസ്റ്റ്' പരാമർശം

  'ഹാരി പോട്ടർ 20-ാം വാർഷികം' എന്ന പേരിൽ എച്ച്ബിഒ (HBO) ചാനലിലെ പ്രത്യേക ഷോയിൽ നിന്നും റൗളിംഗിനെ ഒഴിവാക്കിയിരുന്നു

  jk-rowling

  jk-rowling

  • Share this:
   ഹാരി പോട്ടർ (Harry Potter) രചയിതാവ് ജെ.കെ റൗളിംഗ് (JK Rowling) വീണ്ടും ട്രാൻസ്ജെൻഡേഴ്സിനെതിരായ (Transgenders) പരാമർശവുമായി രംഗത്ത്. റൗളിംഗിന്റെ 'വനിതാ റേപ്പിസ്റ്റ്' (Women Rapists) പരാമർശമാണ് ഇപ്പോൾ ട്വിറ്ററിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. ട്രാൻസ്‌ജെൻഡേഴ്‌സിനെതിരെ അപകീർത്തികരമായ പല അഭിപ്രായപ്രകടനങ്ങളും റൌളിംഗ് ട്വിറ്ററിലൂടെ (Twitter) നടത്താറുണ്ട്. ഇതിനെതിരെ ലോകമെമ്പാടുമുള്ള ആരാധകർ റൗളിംഗിനെ വിമർശിക്കാറുമുണ്ട്.

   ഹാരി പോട്ടറിലെ പ്രധാന താരങ്ങളായ ഡാനിയൽ റാഡ്ക്ലിഫും എമ്മ വാട്‌സണും റൗളിംഗിന്റെ ഇത്തരം പരാമർശങ്ങളെ തുടർന്ന് അവരിൽ നിന്ന് അകന്നതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല 'ഹാരി പോട്ടർ 20-ാം വാർഷികം' എന്ന പേരിൽ എച്ച്ബിഒ (HBO) ചാനലിലെ പ്രത്യേക ഷോയിൽ നിന്നും റൗളിംഗിനെ ഒഴിവാക്കിയിരുന്നു.

   പുരുഷ ലൈംഗികാവയവമുള്ള ട്രാൻസ്ജെൻഡേഴ്സ് നടത്തുന്ന ബലാത്സംഗങ്ങൾ ഒരു സ്ത്രീ ചെയ്തതായി രേഖപ്പെടുത്താനുള്ള സ്കോട്ട്ലൻഡ് പോലീസിന്റെ തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ടൈംസ് യുകെ ലേഖനം അടുത്തിടെ റൌളിംഗ് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതിനൊപ്പം "യുദ്ധമാണ് സമാധാനം, സ്വാതന്ത്ര്യമാണ് അടിമത്തം, അജ്ഞതയാണ് ശക്തി, നിങ്ങളെ ബലാത്സംഗം ചെയ്ത പുരുഷ ലൈംഗികാവയമുള്ള വ്യക്തി ഒരു സ്ത്രീയാണ്" എന്നും റൌളിംഗ് ട്വിറ്ററിൽ കുറിച്ചു.

   റൗളിംഗിന്റെ ഈ ട്വീറ്റ് യുകെയിലെ നിയമസംവിധാനത്തെ കുറിച്ചുള്ള പുതിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. നിരവധി പേർ റൗളിംഗിന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു ട്വിറ്റർ ഉപയോക്താവ് റൗളിംഗിന്റെ അഭിപ്രായത്തോട് യോജിച്ചു. “ഇത് എനിക്ക് സംഭവിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇത്രയധികം എതിർപ്പുകൾ കേൾക്കേണ്ടി വന്നിട്ടും ഇതിനെക്കുറിച്ച് സംസാരിച്ചതിന് നന്ദി. ഇത്തരം പുരുഷന്മാരുമായി ഇടപെടേണ്ടിവരുന്ന സ്ത്രീകളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്" എന്നാണ് ഈ ഉപയോക്താവ് കുറിച്ചത്.

   Also Read- John Abraham| ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു

   ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിംഗിന്റെ ജനപ്രിയ നോവലാണ് ഹാരി പോട്ടർ. ഈ നോവലിന്റെ ആറ് ഭാഗങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറിയ 7.8 ബില്യൺ ഡോളർ നേട്ടമുണ്ടാക്കിയ എട്ട് സിനിമകളായും ഈ പുസ്തകങ്ങൾ മാറി. ജെ കെ റൗളിങ് എന്ന എഴുത്തുകാരി ലോകപ്രസിദ്ധമായ ഹാരി പോട്ടർ പരമ്പരയിലെ പുസ്തകങ്ങളിൽ ചിലത് എഴുതിയ സ്കോട്ട്ലൻഡിന്റെ തലസ്ഥാന നഗരിയിലെ കഫെ കഴിഞ്ഞ ആഗസ്റ്റിൽ അഗ്നിക്കിരയായിരുന്നു.

   ഹാരി പോട്ടർ നോവലിന്റെ ആദ്യ പതിപ്പ് കഴിഞ്ഞയാഴ്ച്ച യുഎസിൽ 471,000 ഡോളർ അഥവാ 3,56,62,942 കോടി രൂപയ്ക്ക് വിറ്റിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഒരു പുസ്തകത്തിന് ലഭിക്കുന്ന റെക്കോർഡ് വിലയാണിതെന്ന് ലേലക്കാർ പറഞ്ഞു. 1997ലെ ബ്രിട്ടീഷ് പതിപ്പായ ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ (Harry Potter and the Philosopher’s Stone) എന്ന കവർ ചിത്രത്തോട് കൂടിയ പുസ്തകമാണ് ലേലത്തിൽ വിറ്റത്. ഈ പുസ്തകം അമേരിക്കയിൽ "ഹാരി പോട്ടർ ആൻഡ് സോർസറേഴ്സ് സ്റ്റോൺ" എന്ന പേരിലാണ് നോവൽ പ്രസിദ്ധീകരിച്ചത്.
   Published by:Anuraj GR
   First published:
   )}