HOME /NEWS /World / ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; എച്ച്-1 ബി വിസയ്ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ ബൈഡന്റെ അനുമതി

ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; എച്ച്-1 ബി വിസയ്ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ ബൈഡന്റെ അനുമതി

ജോ ബൈഡൻ

ജോ ബൈഡൻ

എച്ച്-1 ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുന്നതിലൂടെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ ആശ്വാസമാവുകയാണ്

  • Share this:

    ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എച്ച്-1 ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടാതെ പിന്‍വലിക്കാന്‍ ജോ ബൈഡന്‍ അനുമതി നല്‍കി. എച്ച്-1 ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുന്നതിലൂടെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ ആശ്വാസമാവുകയാണ്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ട്രംപ് വിദേശ തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

    കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ യുഎസില്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനും പിന്നാലെയായിരുന്നു താല്‍ക്കാലിക അല്ലെങ്കില്‍ കുടിയേറ്റേതര വിസ വിഭാഗങ്ങളില്‍ അപേക്ഷകരെ പ്രവേശിക്കുന്നത് നിരോധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള എച്ച്-1 ബി വിസയെയും ഇത് ബാധിച്ചിരുന്നു. സാമ്പത്തിക വീണ്ടെടുക്കലിനിടെ ഈ വിസകള്‍ യുഎസ് തൊഴിലിടങ്ങളില്‍ അപകടസാധ്യത സൃഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയത്.

    പിന്നീട് ഡിസംബര്‍ 31ന് പ്രസിഡന്റ് ട്രംപ് 2021 മാര്‍ച്ച് 31 വരെ നിരോധന ഉത്തരവ് നീട്ടിയിരുന്നു. വൈറസ് വ്യാപനം അമേരിക്കയുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് തുടരുന്നതിനാല്‍ ഈ വിപുലീകരണം ആവശ്യമാണെന്നും ഉയര്‍ന്ന തൊഴിലില്ലായ്മ ഇപ്പോഴും ഗുരുതരമായ സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ ക്രൂരമാണെന്ന് ആരോപിച്ചുകൊണ്ടു എച്ച്-1 ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കുമെന്ന് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തിരുന്നു.

    നമ്മുടെ നഗരത്തിൽ (കണ്ണൂർ)

    എച്ച്-1 ബി വിസ എന്നാല്‍ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്-1 ബി വിസ. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും ജീവനക്കാരെ നിയമിക്കന്നതിനായി ഈ വിസയെ ആശ്രയിച്ചിരുന്നു. യുഎസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ വലിയ ഭഗം ആളുകളും എച്ച്-1 ബി വിസ കൈവശമുള്ളവരാണ്. കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ എച്ച്-1 ബി വിസ, തൊഴില്‍ അടിസ്ഥാനമാക്കിയുള്ള വിസകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വൈറ്റ് ഹൗസ് പുതുക്കില്ലെന്ന് വാള്‍സ്ട്രീറ്റ് ജോണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

    അതേസമയം മുന്‍ അമേരിക്കന്‍ പ്രസിഡ്ന്റ് ഡൊണാള്‍ഡ് ട്രംപിന് ഫെയ്സ്ബുക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി. ഇത്തവണ മരുമകള്‍ ലാറ ട്രംപ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച ട്രംപിന്റെ അഭിമുഖത്തെയാണ് വിലക്കിയത്. ഫെയ്സ്ബുക്ക് വിഡിയോ നീക്കം ചെയ്യുക മാത്രമല്ല മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ക്യാപിറ്റല്‍ ഹില്‍ കലാപത്തിനു പിന്നാലെ സമൂഹമാധ്യമമങ്ങളില്‍ ട്രംപിന് വിലേക്കേര്‍പ്പെടുത്തിയിരുന്നു.

    ലാറ ട്രംപിന്റെ അഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് വിഡിയോ നീക്കം ചെയ്യുകയും പോസ്റ്റ് നീക്കം ചെയ്തെന്ന് വ്യക്തമാക്കുന്ന മെയില്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ട്രംപിന്റെ ശബ്ദം ഫീച്ചര്‍ ചെയ്താണ് പോസ്റ്റ് നീക്കം ചെയ്തെന്നാണ് ഫെയ്സ്ബുക്ക് നല്‍കിയ മറുപടി. 'ലാറ ട്രംപിന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്ന് മുന്‍ പ്രസിഡന്റ് ട്രംപ് സംസാരിക്കുന്ന വിഡിയോ നീക്കം ചെയ്തതായി നിങ്ങളെ അറിയിക്കുന്നു' എന്ന് വ്യക്തമാക്കുന്ന മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് ലാറ പോസ്റ്റ് ചെയ്തു.

    First published:

    Tags: Joe Biden, Joe Biden government