• HOME
 • »
 • NEWS
 • »
 • world
 • »
 • Anthony Fauci | പകർച്ചവ്യാധി നിയന്ത്രണത്തിലെ മുന്നണിപ്പോരാളി; ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് സ്ഥാനമൊഴിയുന്നു

Anthony Fauci | പകർച്ചവ്യാധി നിയന്ത്രണത്തിലെ മുന്നണിപ്പോരാളി; ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് സ്ഥാനമൊഴിയുന്നു

കോവിഡ് -19 മഹാമാരി സമയത്ത് ആരോഗ്യ രംഗത്ത് മുൻ നിരയിലുണ്ടായിരുന്ന വ്യക്തിയാണ് ആന്റണി ഫൗചി.

 • Last Updated :
 • Share this:
  അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ (Joe Biden) മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി (Anthony Fauci) ഡിസംബറിൽ സ്ഥാനം ഒഴിയുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷമാണ് ഡിസംബറിൽ ഫെഡറൽ ഗവൺമെന്റിൽ നിന്ന് രാജിവെക്കുന്നതെന്ന് പകർച്ചവ്യാധി നിയന്ത്രണത്തിലെ മുന്നണിപ്പോരാളി ഡോ. ആന്റണി ഫൗചി അറിയിച്ചു. കോവിഡ് -19 (Covid 19) മഹാമാരി സമയത്ത് ആരോഗ്യ രംഗത്ത് മുൻ നിരയിലുണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം.

  81 കാരനായ അദ്ദേഹം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടറും NIAID ലബോറട്ടറി ഓഫ് ഇമ്മ്യൂണോറെഗുലേഷന്റെ മേധാവിയുമാണ്. കൊറോണ വൈറസ് ബാധിക്കുന്നതിന് മുമ്പുതന്നെ എച്ച്ഐവി, എയ്ഡ്‌സ് മറ്റ് പകർച്ചവ്യാധികൾ എന്നീ മേഖലകളിൽ മികച്ച സേവനം കാഴ്ച്ച വച്ച വ്യക്തിയാണ് അദ്ദേഹം.

  "എന്റെ കരിയറിന്റെ അടുത്ത അധ്യായത്തിലേയ്ക്ക് കടക്കുന്നതിനായി ഈ വർഷം ഡിസംബറിൽ നിലവിലെ സ്ഥാനങ്ങൾ ഒഴിയും," ഫൗചി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ പദവികൾ ഒരു ജീവിതകാലത്തെ മുഴുവൻ ബഹുമതിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ താൻ വിരമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  read also: ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ നൃത്തം: മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാ ഫലം

  “നിങ്ങൾ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹം തന്റെ പ്രവർത്തനങ്ങളിലൂടെ ഓരോ അമേരിക്കക്കാരുടെയും ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്. അദ്ദേഹം നൽകിയ സേവനത്തിന് അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹം കാരണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (USA) കൂടുതൽ ശക്തവും ആരോഗ്യകരവുമായി നിലനിൽക്കുന്നു“ എന്നാണ് ജോ ബൈഡൻ ഒരു പ്രസ്താവനയിൽ ഫൗചിയെ പ്രശംസിച്ച് സംസാരിച്ചത്.

  see also: രണ്ട് വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി ചൈനയിലേക്ക് മടങ്ങാം

  കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഒരു രാജ്യവും സ്വയം പൂട്ടിയിടാൻ ആഗ്രഹിക്കുന്നില്ല, സാമ്പദ്ഘടനയെ സാരമായി ബാധിക്കുന്നതനാലാണിത്. എന്നാൽ “ഏതാനും ആഴ്‌ചകൾ” അടിയന്തരമായി അടച്ചുപൂട്ടുന്നത് ഇന്ത്യയിലെ രോഗവ്യാപനം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് കോവിഡിന്റെ ഏറ്റവും വിശ്വസനീയമായ ആഗോള ശബ്ദങ്ങളിലൊന്നായ ഡോ. ആന്റണി എസ് ഫൗചി കഴിഞ്ഞ വർഷം രോഗ വ്യാപന സമയത്ത് പറഞ്ഞിരുന്നു. “വളരെ പ്രയാസകരവും നിരാശാജനകവുമായ” ഈ അവസ്ഥയിൽ നിന്ന് നിർണായകമായ “അടിയന്തര, ഇടത്തരം, ദീർഘദൂര” നടപടികൾ കൈക്കൊള്ളാൻ സഹായിക്കുന്ന നടപടിയായിരിക്കും ലോക്ക്ഡൌൺ എന്നാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയത്.

  ജോ ബൈഡൻ സർക്കാരിന്‍റെ ചീഫ് മെഡിക്കൽ ഉപദേഷ്ടാവും ഏഴ് യുഎസ് പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയുമാണ് ഫൌചി. റൊണാൾഡ് റീഗൻ മുതൽ ഓരോ യുഎസ് പ്രസിഡന്റിന്റെയും ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (എൻ‌ഐ‌എച്ച്) ഒരു ഫിസിഷ്യൻ എന്ന നിലയിൽ, 50 വർഷത്തിലേറെയായി ഫൌചി അമേരിക്കൻ പൊതുജനാരോഗ്യ മേഖലയുടെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  Published by:Amal Surendran
  First published: