• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജോൺസൺ ആൻഡ് ജോൺസണ് 32,000 കോടി രൂപ പിഴ


Updated: July 14, 2018, 2:30 PM IST
ജോൺസൺ ആൻഡ് ജോൺസണ് 32,000 കോടി രൂപ പിഴ

Updated: July 14, 2018, 2:30 PM IST
വാഷിങ്ടണ്‍: ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമന്‍മാരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32,000 കോടി രൂപ) പിഴ വിധിച്ചു. ആസ്‌ബെസ്റ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാൻസര്‍ ബാധിച്ചെന്ന കേസിലാണ് കോടതിയുടെ വിധി. വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ആറാഴ്ച നീണ്ടു നിന്ന വിചാരണക്ക് ശേഷമാണ് കോടതി പിഴ വിധിച്ചത്.

വ്യക്തി ശുചിത്വത്തിന് ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡറാണ് കാൻസറിന് കാരണമായതെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 40 വര്‍ഷമായി തങ്ങളുടെ ഉൽപന്നങ്ങളിലെ ആസ്‌ബെസ്റ്റോസിന്റെ സാന്നിധ്യം മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി. ഈ വിധി തങ്ങളുടെ ഉല്‍പന്നങ്ങളിലെ ആസ്ബെസ്റ്റോസ് അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാനിയര്‍ കൂട്ടിച്ചേര്‍ത്തു.

വിധി നിരാശാജനകമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പ്രതികരിച്ചു. തങ്ങളുടെ ഉൽപന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന കാര്യം ജോൺസൺ ആന്‍ഡ് ജോൺസൺ നിഷേധിച്ചു. വിവിധ പരിശോധനകളിൽ പൗഡറിൽ ആസ്ബറ്റോസിന്റെ സാന്നധ്യം കണ്ടെത്താനായില്ലെന്നും കമ്പനി വിശദീകരിച്ചു. മാത്രമല്ല ആസ്ബറ്റോസ് കാൻസറിന് കാരണമാകുമെന്നുമുള്ള കാര്യം തെറ്റാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. വിധിക്കെതിരെ അപ്പീൽ പോകുമെന്നും കമ്പനി അറിയിച്ചു.

ടാൽക്കം പൗഡറുകളിലെ രാസപദാർത്ഥങ്ങൾ സംബന്ധിച്ച് 2009 മുതൽ 2011 വരെ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്താനായില്ലെന്നും കമ്പനി വാദിച്ചു. 2017ൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ സ്ഥിരമായി ഉപയോഗിച്ചതുവഴി തന്റെ ഭർത്താവിന് അർബുദം ബാധിച്ചെന്ന പരാതിയിൽ യുവതിക്ക് കാലിഫോർണിയ കോടതി 2857 കോടി രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു.

നേരത്തെയും സമാനമായ കേസുകളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് കോടതി ഭീമന്‍ പിഴകള്‍ ചുമത്തിയിട്ടുണ്ട്.

 

 
First published: July 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍