നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • അഫ്ഗാനിസ്ഥാനില്‍ വളര്‍ത്തുമൃഗങ്ങളും കുടുങ്ങിക്കിടക്കുന്നു; ഒഴിപ്പിക്കാന്‍ പാടുപെട്ട് കാബൂള്‍ സ്‌മോള്‍ ആനിമല്‍ റെസ്‌ക്യൂ

    അഫ്ഗാനിസ്ഥാനില്‍ വളര്‍ത്തുമൃഗങ്ങളും കുടുങ്ങിക്കിടക്കുന്നു; ഒഴിപ്പിക്കാന്‍ പാടുപെട്ട് കാബൂള്‍ സ്‌മോള്‍ ആനിമല്‍ റെസ്‌ക്യൂ

    അഫ്ഗാനിസ്ഥാനില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തിരക്കിലാണ് പാശ്ചാത്യ രാജ്യങ്ങള്‍.

    • Share this:
      താലിബാന്‍ ഭീകരര്‍ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ കുടിയൊഴിപ്പിക്കല്‍ ശ്രമങ്ങളും പലായാനങ്ങളും ദ്രുതഗതിയിലാണ് നടക്കുന്നത്. വിദേശ സൈനികര്‍ക്ക് രാജ്യം വിടാനുള്ള അവസാന സമയം ഓഗസ്റ്റ് 31 വരെയാണ് താലിബാന്‍ നല്‍കിയിരിക്കുന്നത്. ഈ സൈന്യം കൂടി രാജ്യം വിട്ടാല്‍ അഫ്ഗാനിലെ അവസ്ഥ കൂടുതല്‍ ഗുരുതരമാകും. സമയം അവസാനിക്കുന്ന ഈ സാഹചര്യത്തെ തുടര്‍ന്ന് നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കാന്‍ 'കാബൂള്‍ സ്മോള്‍ ആനിമല്‍ റെസ്‌ക്യൂ' എന്ന എന്‍ജിഒ പാടുപെടുകയാണ്.

      'കാബൂള്‍ സ്മോള്‍ ആനിമല്‍ റെസ്‌ക്യൂ' എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന തങ്ങളുടെ അരുമ മൃഗങ്ങളുമായി നിലനില്‍പ്പിനായുള്ള ഓട്ടത്തിലാണിപ്പോള്‍. എന്‍ജിഒ അവരുടെ ഫേസ്ബുക്ക് പേജില്‍ എഴുതിരിക്കുന്നതിങ്ങനെയാണ്, ''ഞങ്ങള്‍ക്ക് ഒരു ഫ്ലൈറ്റ് ഉണ്ട്, അതാണ് നല്ല വാര്‍ത്ത. മോശം വാര്‍ത്ത, ഞങ്ങളുടെ ജീവനക്കാര്‍ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്നു എന്നതാണ്. താലിബാന്‍ ഭീകരര്‍ ഒരു അഫ്ഗാന്‍ പൗരനെയും എയര്‍പോര്‍ട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ഞങ്ങളുടെ നായ്ക്കള്‍ എല്ലാം അകത്താണ്, ഞങ്ങളുടെ പൂച്ചകള്‍ ഇപ്പോഴും പുറത്താണ്. ഞങ്ങളുടെ ജീവനക്കാര്‍ക്ക് പോകാന്‍ കഴിയുമെന്ന് ഉറപ്പുവരുത്താന്‍ ആവുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ കഴിയുന്നതുപോലെ കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യും.''

      തങ്ങളെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കും സഹായം നല്‍കിയവര്‍ക്കും സംഘടന നന്ദി പറഞ്ഞു. ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ പ്രതീക്ഷിച്ച് ജനങ്ങള്‍ ഉപേക്ഷിച്ച അവരുടെ അരുമ മൃഗങ്ങളെ കണ്ടെത്തി സംരക്ഷിക്കാന്‍ നഗരത്തിലുടനീളം സംഘടന ജീവനക്കാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും എന്‍ജിഒ സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നു. കാബൂള്‍ സ്മോള്‍ ആനിമല്‍ റെസ്‌ക്യൂ ഈ ആവശ്യത്തിനായി ഒരു ധനസമാഹരണവും നടത്തുന്നുണ്ട്.

      അമേരിക്കന്‍ മാധ്യമമായ എന്‍പിആര്‍ റിപ്പോര്‍ട്ടില്‍ കാബൂള്‍ സ്മോള്‍ ആനിമല്‍ റെസ്‌ക്യൂ സ്ഥാപകനായ ഷാര്‍ലറ്റ് മാക്സ്വെല്‍-ജോണ്‍സിനെ ഉദ്ധരിച്ച് പറഞ്ഞിരിക്കുന്നതിങ്ങനെയാണ്, ''ജീവനക്കാര്‍ ഇപ്പോഴും അവിടെയുണ്ട്, ഓഗസ്റ്റ് 31 എന്ന അവസാന തീയതി കഴിഞ്ഞിട്ടും അവര് അവിടെയാണെങ്കില്‍ പിന്നെ സ്ഥിതി എന്തായി തീരുമെന്ന് അറിയാന്‍ പാടില്ല''. ഓഗസ്റ്റ് 23-ന് തങ്ങളുടെ പേജില്‍ എന്‍ജിഒ കുറിച്ചത്, അവരുടെ ജീവനക്കാര്‍ക്ക് ധനസഹായം ഉള്‍പ്പടെ ആവശ്യമാണെന്നാണ്.

      ''അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് എല്ലാവര്‍ക്കും പി1 വിസ പദവി നല്‍കിയിട്ടുണ്ടെങ്കിലും, കാബൂളിലെ വിമാനത്താവളത്തില്‍ 36 മണിക്കൂര്‍ കാത്തിരുന്നിട്ടും അവര്‍ക്ക് ഇപ്പോഴും വിമാനങ്ങളില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ അവര്‍ക്കായി ഒരു സ്വകാര്യ വിമാന സൗകര്യമൊരുക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്,'' എന്‍ജിഒ കുറിച്ചു.

      അഫ്ഗാനിസ്ഥാനില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തിരക്കിലാണ് പാശ്ചാത്യ രാജ്യങ്ങള്‍. അഫ്ഗാനില്‍ നിന്ന് വിദേശ സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ ഓഗസ്റ്റ് 31 എന്നത് നീട്ടി നല്‍ക്കുമെന്ന കാര്യത്തില്‍, ഇപ്പോള്‍ രാജ്യത്തെ നിയന്ത്രിക്കുന്ന താലിബാന്‍ ഭീകരര്‍ യാതൊരു സൂചനയും നല്‍കിയിട്ടില്ല,

      ഓഗസ്റ്റ് 14 മുതല്‍ ഏറ്റവും വലിയ വ്യോമ കുടിയൊഴിപ്പിക്കലുകളാണ് അമേരിക്കയും അവരുടെ സഖ്യകക്ഷികളും നടത്തികൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാരും നാറ്റോ ഉദ്യോഗസ്ഥരും അഫ്ഗാന്‍കാരും ഉള്‍പ്പെടെ ഇതിനകം 70,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചു.
      Published by:Jayashankar AV
      First published:
      )}