മസ്കറ്റ്: മസ്കറ്റിലെ നിസ്വയില് ഫുട്ബാള്‍ കളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ അബ്ദു പൂക്കോത്ത് കദീജ ദമ്പതികളുടെ മകന് മുഹമ്മദ് ഷാഹിര്‍ (30) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം.
കളിയാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഷാഹിർ കുഴഞ്ഞു വീണതായി സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സീബിലെ മജാന്‍ ഫ്യൂച്ചര്‍ മോഡേണ്‍ എല്‍.എല്‍.സി ജീവനക്കാരനായ ഷാഹിര്‍ ആറു വര്‍ഷമായി മസ്കറ്റിലെ ഒമാനിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസം മുമ്പാണ് നിസ്വയിലേക്ക് സ്ഥലം മാറിയെത്തിയത്.
You may also like: 'വവ്വാൽ തീനികൾ'; ചൈനക്കാരുടെ ആഹാരരീതി ലോകത്തിന് ഭീഷണിയെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തർ [NEWS]ആരോഗ്യമന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ [PHOTO]ബിഗ്ബോസ് ഷോ: രജിത് കുമാർ പുറത്ത്; സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചത് വിനയായി; മാപ്പ് ഫലം കണ്ടില്ല [NEWS]Published by: user_49
First published: March 15, 2020, 13:55 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.