ലണ്ടനിലെ കാറല്‍ മാര്‍ക്സിന്റെ ശവകുടീരം ആക്രമിക്കപ്പെട്ടു. ശവകുടീരത്തിലെ ശില്പത്തിനു താഴെയുള്ള മാര്‍ബിള്‍ ഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ചുതകര്‍ത്തു. അതേസമയം ആരാണ് ആക്രമണത്തിനു പിന്നിലെന്ന് അറിയില്ലെന്നാണ് സെമിത്തേരി ജീവനക്കാര്‍ പറയുന്നത്.
മാര്‍ബിള്‍ ഫലകം പൂര്‍വസ്ഥതിയില്‍ ആക്കാന്‍ സാധിക്കാത്ത തരത്തിലാണ് അടിച്ചു തകര്‍ത്തിരിക്കുന്നത്. ചുറ്റിക ഉപയോഗിച്ച് ഇടിച്ചതിനാല്‍ മാര്‍ബിളില്‍ മാര്‍ക്സിനെ കുറിച്ചുള്ള വിവരണങ്ങള്‍ പലതും മാഞ്ഞു പോയ അവസ്ഥയിലാണ്. എന്നാല്‍ സമീപത്തുള്ള മറ്റു ശവകുടീരങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായിട്ടില്ല.
1880-ല്‍ കാറല്‍ മാര്‍ക്സിന്റെ യഥാര്‍ഥ ശവകുടീരത്തില്‍ നിന്നും എടുത്ത 165 അടി വലിപ്പമുള്ള ഈ മാര്‍ബിള്‍ 1956-ലാണ് ലണ്ടനില്‍ സ്ഥാപിച്ചത്. ശീതയുദ്ധ കാലത്ത് കാറല്‍ മാര്‍ക്സിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ സെമിത്തേരിയുടെ പ്രധാന ഭാഗത്ത് സ്ഥാപിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
കാറല്‍ മാര്‍ക്സിന്റെ ശവകുടീരം നശിപ്പിക്കാന്‍ ഒരിക്കലും നീതികരിക്കാനാകാത്തതും സംസ്കാരശൂന്യവുമായ പ്രവര്‍ത്തിയാണെന്ന് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഇയാന്‍ ഡുംഗാവെല്‍ പ്രതികരിച്ചു.
മാര്‍ക്സ് ഗ്രേവ് ട്രസ്റ്റിനാണ് മാര്‍ക്സ് ശില്പത്തിന്റെ ഉടമസ്ഥാവകാശം. 1970 ലും മാര്‍ക്സിന്റെ ശില്പത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് നടന്ന പൈപ്പ് ബോബ് ആക്രമണത്തില്‍ ശില്പത്തിന്റെ മുഖത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
Also Read ചൈത്രയെ മാറ്റിയിട്ടും സഖാക്കളുടെ കലിപ്പ് തീരുന്നില്ല; ഇരയെ ഭീഷണിപ്പെടുത്തി ഡിവൈഎഫ്ഐക്കാര്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Karl Marx, Karl Marx Monument attacked, കാറൽ മാർക്സ്, കാറൽ മാർക്സ് പ്രതിമ ആക്രമിക്കപ്പെട്ടു