• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിമാനം തകർന്നുവീണ് 50 പേര്‍ മരിച്ചു

news18
Updated: March 12, 2018, 10:41 PM IST
വിമാനം തകർന്നുവീണ് 50 പേര്‍ മരിച്ചു
news18
Updated: March 12, 2018, 10:41 PM IST
കാഠ്മണ്ഡു: നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വിമാനം തകർന്നുവീണ് 50 മരണം. കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം തകർന്നു വീണത്. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനമാണ് തകർന്നത്. 67 ഓളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ ആയിരുന്നു അപകടം. ബംഗ്ലാദേശ് എയര്‍ലൈന്‍സിന്‍റെ ബംഗ്ല - യുഎസ് വിമാനമാണ് തകര്‍ന്നത്.

അപകടത്തില്‍ പരിക്കേറ്റ 17 യാത്രക്കാരെ ആശുപത്രിയില്‍ എത്തിച്ചതായി നേപ്പാള്‍ ടൂറിസം മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു.

തകര്‍ന്നു വീണ വിമാനത്തില്‍ തീ പിടിക്കുകയും ചെയ്തു.
First published: March 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍