• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യു എസിലെ മലയാളി കുടുംബത്തിന്റെ തിരോധാനം; യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

news18
Updated: April 15, 2018, 8:15 PM IST
യു എസിലെ മലയാളി കുടുംബത്തിന്റെ തിരോധാനം; യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
news18
Updated: April 15, 2018, 8:15 PM IST
വാഷിംഗ്ടണ്‍: കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.

കേരളത്തിലെ തോട്ടപ്പിള്ളി കുടുംബാംഗമായ സന്ദീപ് (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാക്ഷി (ഒന്‍പത്) എന്നിവരെയായിരുന്നു കാണാതായത്. ഈ മാസം അഞ്ചാം തീയതി മുതല്‍ കാണാതായ മലയാളി കുടുംബം ഈല്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടതായി സംശയമുണ്ടായിരുന്നു.

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഈല്‍ നദിയില്‍നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇതു കാണാതായ സന്ദീപ് തോട്ടപ്പിള്ളിയുടെ ഭാര്യ സൗമ്യ(38)യുടേതാണെന്നാണു തിരിച്ചറിഞ്ഞിരിക്കുന്നത്. സന്ദീപിനും മക്കള്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്.

കാലിഫോര്‍ണിയക്കടുത്തുള്ള ഈല്‍ നദിയില്‍ കുടുംബം സഞ്ചരിച്ചിരുന്നതിന് സമാനമായ എസ് യു വി കാര്‍ ഒഴുകിപ്പോയതായി കാലിഫോര്‍ണിയ പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. നദിയില്‍ നിന്നു വാഹനത്തിന്റെ അവശിഷ്ടങ്ങളും കഴിഞ്ഞ ദിവസം ലഭിച്ചു.

നാലാം തീയതി പോര്‍ട്ട്ലന്റിലേക്ക് വിനോദയാത്ര പോയതായിരുന്നു കുടുംബം. അന്ന്
കാലിഫോര്‍ണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്സ്പ്രസില്‍ കുടുംബം താമസിച്ചിരുന്നു. എന്നാല്‍ ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം ഇവരെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ടെക്സസിലുള്ള സന്ദീപിന്റെ ബന്ധു പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ലോസാഞ്ചലസിനു സമീപം സാന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡന്റായി ജോലി ചെയ്യുകയാണ് സന്ദീപ്. ഗുജറാത്തിലെ സൂറിച്ചിലാണു സന്ദീപിന്റെ കുടുംബം. സൗമ്യ കൊച്ചി സ്വദേശിയാണ്.

 
First published: April 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍