• HOME
  • »
  • NEWS
  • »
  • world
  • »
  • SriLanka Terror Attack: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ മലയാളിയും

SriLanka Terror Attack: ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ മലയാളിയും

കാസര്‍കോഡ് മെഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58)യാണ് കൊല്ലപ്പെട്ടത്

columbo attack

columbo attack

  • Share this:
    കൊളംബോ: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കാസര്‍കോഡ് മെഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി ശ്രീലങ്കയിലെത്തിയ റസീന ഷംഗ്രീല ഹോട്ടലിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

    ശ്രീലങ്കയിൽ സ്ഥിര താമസക്കാരനുമായിരുന്ന പി.എസ്.അബ്ദുള്ളയുടെ മകളാണ് റസീന. ഗൾഫിൽ ഭർത്താവിനൊപ്പം താമസിക്കുന്ന റസീന വീട്ടിൽ എത്തിയതായിരുന്നു. ഭർത്താവിനെ രാവിലെ ഗൾഫിലേക്ക് യാത്രയാക്കിയ ശേഷമാണ് റസീന അപകടത്തിൽപ്പെട്ടത്.

    Also read: Sri Lanka Terror Attack: ഈസ്റ്റർ ദിനത്തിൽ കൊളംബോയെ കണ്ണീരിലാഴ്ത്തി ഭീകരാക്രമണം

    അതേസമയം, ശ്രീലങ്കയിലെ ദേഹീവാല ഹോട്ടലില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. ഇവിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതോടെ ഇന്ന് മാത്രം ഏഴ് സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊച്ചിക്കാടെയിലെ സെന്‍റ് സെബാസ്ത്യൻസ് ആൻഡ് ബറ്റിക്കോള ചർച്ചിലാണ് ഈസ്റ്റർ കുർബാനയ്ക്കിടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്.
    First published: