• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അയര്‍ലന്‍ഡില്‍ വാഹനാപകടം: വൈക്കം സ്വദേശിയായ നഴ്‌സ് മരിച്ചു

ആന്‍ട്രിം ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

news18
Updated: June 23, 2019, 7:31 AM IST
അയര്‍ലന്‍ഡില്‍ വാഹനാപകടം: വൈക്കം സ്വദേശിയായ നഴ്‌സ് മരിച്ചു
ഷൈ മോൾ
  • News18
  • Last Updated: June 23, 2019, 7:31 AM IST IST
  • Share this:
വൈക്കം: വടക്കന്‍ അയര്‍ലന്‍ഡിലുണ്ടായ സവാഹനാപകടത്തില്‍ വൈക്കം സ്വദേശിനിയായ നഴ്‌സ് മരിച്ചു. ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തില്‍ (വീണപറമ്പില്‍) നെല്‍സന്റെ ഭാര്യ ഷൈമോള്‍ (37) ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം യാത്ര ചെയ്ത മറ്റൊരു മലയാളി നഴ്‌സിന് ഗുരുതരമായി പരുക്കേറ്റു.

വെള്ളിയാഴ്ചയായിരുന്നു അപകടം. ആന്‍ട്രിം ആശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷൈമോളുടെ ഭര്‍ത്താവ് നെല്‍സണും മക്കളും ഏതാനും ദിവസം മുന്‍പാണ് നാട്ടിലേക്ക് വന്നത്. 29നു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ഷൈമോള്‍ 27നു നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. മക്കള്‍: ലിയോണ, റിയാന, ഈഡന്‍ .

Also Read യുഎഇയിൽ താമസിക്കുന്നവരുടെ 18 വയസ് പൂർത്തിയായ ആൺമക്കൾക്ക് വിസ; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ 18 വയസിന് താഴെയുള്ളവർക്ക് സൗജന്യ വിസയും

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍