• HOME
  • »
  • NEWS
  • »
  • world
  • »
  • ഖാസെം സുലൈമാനിയുടെ ഭൗതികശരീരത്തിന് മുന്നിൽ കണ്ണുനീരടക്കാനാകാതെ ഖുമൈനി

ഖാസെം സുലൈമാനിയുടെ ഭൗതികശരീരത്തിന് മുന്നിൽ കണ്ണുനീരടക്കാനാകാതെ ഖുമൈനി

ഖുമൈനിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു സുലൈമാനി

  • Last Updated :
  • Share this:
    ടെഹ്റാൻ: ഖാസിം സുലൈമാനിയുടെ ഭൗതിക ശരീരത്തിന് മുന്നിൽ കണ്ണുനീരടക്കാനാകാതെ ഇറാൻ പരമാധികാരി ആയത്തുല്ല ഖുമൈനി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ബാഗ്ദാദിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ രഹസ്യസേനാ മേധാവിയായിരുന്ന ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ ഈ ആക്രമണം യുദ്ധ സമാനമായ അന്തരീക്ഷമാണ് നിലവിൽ സൃഷ്ടിച്ചിരിക്കുന്നത്.

    Also Read-ഇറാനിലെ പ്രധാന മസ്ജിദിന് മുകളിൽ ചെങ്കൊടി ഉയർത്തി: തിരിച്ചടിക്കൊരുങ്ങുന്നുവെന്ന് അഭ്യൂഹം

    അന്നത്തെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സുലൈമാനി അടക്കമുള്ളവരുടെ മൃതദേഹത്തിൽ അന്തിമോപചരം അർപ്പിച്ചു കൊണ്ടുള്ള പ്രാർഥനയ്ക്കിടെയാണ് ഖുമൈനി നിയന്ത്രിക്കാനാകാത്ത വിധം വിങ്ങിപ്പൊട്ടിയത്. ഖുമൈനിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളായിരുന്നു സുലൈമാനി. മരണത്തിന് പകരം വീട്ടുമെന്ന് നേരത്തെ തന്നെ ഇറാൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

     



    സുലൈമാനിയുടെ മരണം ഇറാനിൽ അമേരിക്കയ്ക്കെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർത്തിയത്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിക്കാനായി ടെഹ്റാനിലെ തെരുവുകളിൽ ഒത്തു കൂടിയത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈന്യത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് അനുശോചന ചടങ്ങ് അഭിസംബോധന ചെയ്ത് സംസാരിക്കവെ സുലൈമാനിയുടെ മകൾ സെയ്നബ് തുറന്ന ഭീഷണി‌ മുഴക്കുകയും ചെയ്തു. 'പശ്ചിമേഷ്യയിലുള്ള യുഎസ് സൈനികരുടെ കുടുംബങ്ങൾ തങ്ങളുടെ മക്കളുടെ മരണം കാത്ത് ദിനങ്ങൾ ചിലവഴിക്കും' എന്നായിരുന്നു വികാരധീനയായി അവർ ജനക്കൂട്ടത്തെ നോക്കി പ്രഖ്യാപിച്ചത്.
    Published by:Asha Sulfiker
    First published: