• HOME
  • »
  • NEWS
  • »
  • world
  • »
  • സ്നേഹത്തോടെ സംസാരിച്ച് പാട്ടിലാക്കി: തട്ടിക്കൊണ്ടു പോയ സൈക്കിളിംഗ് താരത്തെ അക്രമി വിട്ടയച്ചു

സ്നേഹത്തോടെ സംസാരിച്ച് പാട്ടിലാക്കി: തട്ടിക്കൊണ്ടു പോയ സൈക്കിളിംഗ് താരത്തെ അക്രമി വിട്ടയച്ചു

കത്തികാട്ടി ഭീഷണിപ്പെടുത്തി മദ്യം കഴിക്കാൻ നിർബന്ധിച്ച അയാൾ തണുത്ത വെള്ളം നിറച്ച ബാത്ത് ടബിൽ മുക്കി ശ്വാസം മുട്ടിക്കാനും ശ്രമിച്ചു

Nathalie Birli

Nathalie Birli

  • Last Updated :
  • Share this:
    വിയന്ന: തട്ടിക്കൊണ്ടു പോയ ആളുടെ വീട്ടിലെ ഓർക്കിഡ് പുഷ്പങ്ങളെ പുകഴ്ത്തി പറഞ്ഞ് അക്രമിയെ പാട്ടിലാക്കി തടവിൽ നിന്ന് മോചനം നേടി ഓസ്ട്രിയൻ ത്രയത്ലൈറ്റ്. പ്രൊഫഷണൽ സൈക്കിളിംഗ് താരം കൂടിയായ നതാലി ബിർലി (27) ആണ് അക്രമിയുടെ പിടിയിൽ നിന്ന് മോചിതയായത്.

    ഇക്കഴിഞ്ഞ വ്യാഴാഴ്ച നതാലി സൈക്കിളില്‍ പോകുമ്പോൾ സൗത്ത് ഈസ്റ്റേൺ ആസ്ട്രിയയിലെ ഗ്രാസിൽ വച്ച് ഒരു കാർ ഇടിച്ചു വീഴ്ത്തി. വീഴ്ചയിൽ കൈക്ക് പരിക്കേറ്റ നതാലിയെ കാറിലെത്തിയ ആൾ മരക്കഷണം ഉപയോഗിച്ച് അടിച്ച് ബോധം കെടുത്തി ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലെത്തിച്ചു.

    Also Read-ബാലിയിൽ താമസിച്ചിരുന്ന മുറി അക്ഷരാർത്ഥത്തില്‍ 'കാലിയാക്കി' ഇന്ത്യൻ കുടുംബം: കയ്യോടെ പിടിച്ച് ഹോട്ടൽ അധികൃതർ

    ബോധം തെളിയുമ്പോൾ പൂർണ്ണ നഗ്നയായി ഒരു കസേരയിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു താനെന്നാണ് രക്ഷപെട്ടെത്തിയ നതാലി മാധ്യമങ്ങളോട് പറഞ്ഞത്. കത്തികാട്ടി ഭീഷണിപ്പെടുത്തി മദ്യം കഴിക്കാൻ നിർബന്ധിച്ച അയാൾ തണുത്ത വെള്ളം നിറച്ച ബാത്ത് ടബിൽ മുക്കി ശ്വാസം മുട്ടിക്കാനും ശ്രമിച്ചുവെന്നും നതാലി പറയുന്നു. എന്നാൽ ഭയപ്പെടാതെ സമയോചിതമായി ഇടപെട്ട നതാലി, ഇയാളുമായി സംസാരിക്കാൻ തുടങ്ങി.

    അയാളുടെ വീടിനുള്ളിൽ കാണപ്പെട്ട വിവിധ തരം ഓർക്കിഡ് പുഷ്പങ്ങളെ പുകഴ്ത്തിയായിരുന്നു സംസാരം. അത്രയും സമയം വെറുപ്പോടെ സംസാരിച്ചിരുന്ന അക്രമി അതോടെ പതിയെ മയപ്പെട്ടുവെന്ന് നതാലി പറയുന്നു. തുടർന്ന് തന്റെ മോശം ബാല്യകാലത്തെ കുറിച്ചും പൂന്തോട്ടം സംരക്ഷിക്കുന്നതിലുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചും അയാൾ സംസാരിച്ചു തുടങ്ങി.

    Also Read-രണ്ട് പഴത്തിന് 442 രൂപ: ആഢംബര ഹോട്ടലിന് 25000 രൂപ പിഴ

    ഒടുവിൽ നതാലിയെ വിട്ടയക്കാൻ അയാൾ തീരുമാനിക്കുകയായിരുന്നു. നതാലിക്കൊപ്പം അവരുടെ സൈക്കിളും അയാൾ വീട്ടിലെത്തിച്ചു. ജിപിഎസ് ഘടിപ്പിച്ച ഈ സൈക്കിളിലെ ജിപിഎസ് റെക്കോഡ് ഉപയോഗപ്പെടുത്തി അക്രമിയുടെ വീട് കണ്ടു പിടിച്ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 33 കാരനായ ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്. ഇയാൾ മുമ്പും ഇത്തരത്തിലുള്ള തട്ടിക്കൊണ്ടു പോകൽ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

    First published: