നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Hoover Dam | എന്ത് വസ്തു വലിച്ചെറിഞ്ഞാലും താഴേക്ക് പതിക്കില്ല; ഗുരുത്വാകർഷണബലം പ്രവർത്തിക്കാത്ത ഹൂവർ ഡാമിനെക്കുറിച്ചറിയാം

  Hoover Dam | എന്ത് വസ്തു വലിച്ചെറിഞ്ഞാലും താഴേക്ക് പതിക്കില്ല; ഗുരുത്വാകർഷണബലം പ്രവർത്തിക്കാത്ത ഹൂവർ ഡാമിനെക്കുറിച്ചറിയാം

  ഹൂവര്‍ ഡാമിന്റെ പ്രത്യേക പരിസരത്ത് നിങ്ങള്‍ എന്തെങ്കിലും വലിച്ച് എറിഞ്ഞാല്‍, അത് താഴെ വീഴില്ല. മറിച്ച്,വായുവില്‍ പൊങ്ങിക്കിടക്കും

  • Share this:
   ഈ ഭൂമിയില്‍ അതുല്യമായ സവിശേഷതകളുള്ള, നമ്മളെ അമ്പരപ്പിക്കുന്ന സ്ഥലങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ചിലയിടങ്ങളുടെ പ്രത്യേകതകൾ നമ്മുടെ യുക്തിക്ക് നിരക്കാത്തതും ശാസ്ത്രത്തിന് മറുപടി നല്‍കാന്‍ സാധിക്കാത്തുമാണ്. ഇനി അവയ്ക്ക് പിന്നിലെ കാരണങ്ങള്‍ അറിഞ്ഞാല്‍ പോലും മനുഷ്യസഹജമായ ആകാംക്ഷയും സാഹസികതയും കാരണം അത്തരം സ്ഥലങ്ങളില്‍ പോയി സ്വയം ബോധ്യപ്പെടണമെന്ന് നമ്മള്‍ ആഗ്രഹിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന ഹൂവര്‍ ഡാം (Hoover Dam). എന്താണ് ഇവിടുത്തെ പ്രത്യേകത? നമ്മള്‍ പഠിച്ച ഗുരുത്വാകര്‍ഷണം (Gravity) എന്ന ശാസ്ത്രസത്യം ബാധകമല്ല എന്നതാണ് ഈ സ്ഥലത്തിന്റെ സവിശേഷത.

   ഗുരുത്വാകര്‍ഷണം ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്ന് പറയുന്നതാണ് ശരി. ഇവിടെ ഗുരുത്വാകര്‍ഷണം ഏതാണ്ട് വിപരീതമായിട്ടാണ് നടക്കുന്നത്. ഹൂവര്‍ ഡാമിന്റെ പ്രത്യേക പരിസരത്ത് നിങ്ങള്‍ എന്തെങ്കിലും വലിച്ച് എറിഞ്ഞാല്‍, അത് താഴെ വീഴില്ല. മറിച്ച്,വായുവില്‍ പൊങ്ങിക്കിടക്കും. നെവാഡയുടെയും അരിസോണയുടെയും അതിര്‍ത്തിയില്‍ കൊളറാഡോ നദിക്ക് മുകളിലാണ് ഹൂവര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, അണക്കെട്ടിന്റെ ഘടന വളരെ ശക്തമായ ഒരു അപ്ഡ്രാഫ്റ്റ് (വായുവിന്റെ മുകളിലേക്കുള്ള പ്രവാഹം) സൃഷ്ടിക്കുന്നു. അതിനാല്‍ അവിടുത്തെ വായു ഗുരുത്വാകര്‍ഷണത്തിനെതിരെ തള്ളല്‍ നടത്തുന്നത്തിനാല്‍ ഇവിടേക്ക് വീഴുന്ന സാധനങ്ങള്‍ താഴേക്ക് പതിക്കാതെ വായുവില്‍ തങ്ങിനില്‍ക്കുന്നു.

   ഒരു വില്ലിന്റെ ആകൃതിയിലാണ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ജലം പോലും വായുവിലൂടെ മുകളിലേക്ക് തള്ളപ്പെടുന്ന ഇവിടുത്തെ ഈ സവിശേഷ പ്രതിഭാസത്തിന്റെ പ്രധാന കാരണം അണക്കെട്ടിന്റെ ഘടന തന്നെയാണ്. അണക്കെട്ടിന്റെ മുകളില്‍ നിന്ന് ഭിത്തിക്ക് സമാന്തരമായി താഴെ എന്തെങ്കിലും എറിഞ്ഞാല്‍ അത് താഴേക്ക് വരില്ല, മറിച്ച് വായുവില്‍ തങ്ങിനില്‍ക്കുന്നു. ഇത് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ കാണുന്ന പോലെയാണെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്.

   Also Read-Malala Yousafzai | 'ഞാൻ ഒരിക്കലും വിവാഹത്തിന് എതിരായിരുന്നില്ല'; അസ്സർ മാലിക്കിനെ വിവാഹം കഴിച്ചതിന്റെ കാരണം വ്യക്തമാക്കി മലാല

   ഘടനയുടെ കാര്യത്തിൽലോകത്തിലെ ഏറ്റവും സവിശേഷമായ അണക്കെട്ടുകളിലൊന്നാണിത്. ഏകദേശം 90 വര്‍ഷം മുമ്പ് നിര്‍മ്മിച്ച അമേരിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത ഇന്‍സ്റ്റാളേഷനുകളില്‍ ഒന്നാണ് ഹൂവര്‍ അണക്കെട്ട്. ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ അണക്കെട്ട് ഇന്നും സജീവമാണ്. അണക്കെട്ടിന്റെ നീളം 2334 കിലോമീറ്ററും ഉയരം 726 അടിയുമാണ്. 660 അടി ചുറ്റളവും കനവും ഉള്ളതാണ് അടിത്തറ. സാധാരണ ഭാഷയില്‍ ഇതിനെ വിവരിക്കാന്‍, ഇത് ഏകദേശം രണ്ട് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ക്ക് തുല്യമാണെന്ന് പറയാം.

   Also Read-Scorpion Stings | ഈജിപ്തില്‍ കനത്ത കാറ്റിലും മഴയിലും 3 മരണം; തേളുകളുടെ കുത്തേറ്റ് 500ലധികം പേർ ആശുപത്രിയില്‍

   1931 നും 1936 നും ഇടയില്‍ നിര്‍മ്മിച്ച അണക്കെട്ടിന്റെ ആദ്യത്തെ പേര് ബൗള്‍ഡര്‍ അണക്കെട്ട് എന്നായിരുന്നു. ഡാം നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിച്ച, അമേരിക്കയുടെ 31-ാമത് പ്രസിഡന്റായ ഹെര്‍ബര്‍ട്ട് ഹൂവറിനുള്ള ആദരവായിട്ടാണ് 'ഹൂവര്‍ അണക്കെട്ട്' എന്ന് ഇതിന് പിന്നീട് നാമകരണം ചെയ്തത്. നെവാഡ, അരിസോണ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ കുറഞ്ഞ ചെലവില്‍ വൈദ്യുതി എത്തിക്കുന്നതില്‍ ഹൂവര്‍ ഡാമിന് പ്രധാന പങ്കുണ്ട്. ഈ ഡാമില്‍ നിന്ന് പ്രതിവര്‍ഷം 4 ബില്ല്യണ്‍ കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}