ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങളിൽ ഒന്നാണ് ഈസ്റ്റർ. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുകയാണ്. കുരിശു മരണത്തിന് ശേഷം മൂന്നാം നാൾ യേശുദേവൻ കല്ലറയിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മയാണ് ഈസ്റ്റർ. മാർച്ച് 29 ന് ആരംഭിച്ച വിശുദ്ധവാരം ഏപ്രിൽ നാലാം തീയതി ഈസ്റ്ററോടെയാണ് അവസാനിക്കുന്നത്.
അമ്പത് ദിവസത്തെ നോമ്പാചരണത്തിന് ശേഷമാണ് ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. വ്രതവും ഉപവാസവും പ്രാർത്ഥനയും കൊണ്ട് തന്നെ ഈ വിശുദ്ധ നാളുകൾ കൊണ്ടാടുന്നു. ഈസ്റ്റർ നമ്മുടെ വീട്ടു പടിക്കലിൽ എത്തി നിൽക്കുമ്പോൾ, നിങ്ങളിൽ എത്ര പേർക്ക് ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം?
ഈസ്റ്റർ ദിനത്തിൽ ഓൺലൈനായി പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കാനൊരുങ്ങി ക്രൈസ്തവ വിശ്വാസികൾ
വിശുദ്ധ ഗ്രന്ഥമായ ബൈബിൾ പ്രകാരം, എ ഡി 30 മുതൽ അതായത് യേശുവിനെ കാൽവരിയിൽ റോമാക്കൻ ക്രൂശിച്ചതിൽ നിന്നാണ് കഥയുടെ ആരംഭം. യേശുദേവൻ കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ശിഷ്യരും അടുപ്പമുണ്ടായിരുന്നവരും ചേർന്ന് കുരിശിൽ നിന്ന് ഇറക്കി അവിടെ സമീപത്ത് ഉണ്ടായിരുന്ന ഒരു കല്ലറയിൽ അടക്കം ചെയ്തു.
എന്നാൽ, മൂന്നാം നാൾ യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യൻമാരും മഗ്ദലന മറിയവും ശവകുടീരത്തിന് അടുത്തെത്തിയപ്പോൾ ശൂന്യമായ കല്ലറയാണ് കണ്ടത്. കല്ലറയിൽ കച്ച ഉണ്ടായിരുന്നെങ്കിലും യേശു ഉണ്ടായിരുന്നില്ല. എന്നാൽ, യേശു ഉയർത്തെഴുന്നേറ്റു എന്ന് ആദ്യഘട്ടത്തിൽ ശിഷ്യൻമാർ വിശ്വസിച്ചില്ല. തുടർന്ന് യേശു മഗ്ദലന മറിയത്തിനു ശിഷ്യൻമാർക്കും പ്രത്യക്ഷപ്പെടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; സഹകരണ ഭവന് മുന്നില്‍ എൻജിഒ യൂണിയന്റെ പ്രതിഷേധപ്രകടനം
ഈ സംഭവത്തിലൂടെ 'യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ദൈവ പുത്രൻ' ആണെന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു. അന്നുമുതൽ ഈസ്റ്റർ ദിനം ഉയിർപ്പിന്റെ സ്മരണയായി ആചരിക്കുന്നു. ബൈബിളിൽ ഇങ്ങനെ പറയുന്നു, 'മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് നമുക്കറിയാം. മരണത്തിന് അവന്റെമേൽ ഇനി അധികാരമില്ല.' (റോമൻസ് 6:9)
മരിച്ച് മൂന്നാം നാളുള്ള യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പ് ആണ് ക്രൈസ്തവർ ഈസ്റ്റർ ആയി ആഘോഷിക്കുന്നത്. യേശുദേവനെ അനുഗമിക്കുന്നവർ രക്ഷ പ്രാപിക്കുമെന്നും ക്രൈസ്തവർ വിശ്വസിക്കുന്നു. ഈസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളുണ്ട്. ഈസ്റ്റർ എഗ്ഗ് ഹണ്ട് ആണ് അതിൽ പ്രധാനപ്പെട്ടത്.
ഈസ്റ്റർ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുകയും ചെയ്യുന്നു. ദുഃഖവെള്ളിക്കും കുരിശുമരണത്തിനും ശേഷം ഉയിർത്തെഴുന്നേറ്റ യേശു, ഏത് വിഷമ, പീഡന ഘട്ടത്തിനും ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന് നമുക്ക് പറഞ്ഞു തരുന്നു.
ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് നടത്തുന്ന കുരങ്ങന്മാര്; ലോക്ക്ഡൗണിലെ വിരസത മാറ്റാന്‍ ലണ്ടന്‍ മൃഗശാല കണ്ടെത്തിയ മാര്‍ഗം
ഈ കാലഘട്ടത്തിൽ ഈസ്റ്റർ ആഘോഷിക്കുന്നതിന്റെ പ്രാധാന്യവും വർദ്ധിച്ചിട്ടുണ്ട് വസന്തകാലത്തെ ഒരു ഉത്സവത്തിന്റെ പേരായിരുന്ന 'eastre' എന്ന വാക്കിൽ നിന്നാണ് ഇപ്പോഴത്തെ ഈസ്റ്റർ എന്ന വാക്ക് ഉടലെടുത്തത്.
ഈസ്റ്ററിന് മുമ്പായി ക്രൈസ്തവ വിശ്വാസികൾക്ക് പ്രധാനമായും രണ്ട് ദിവസങ്ങൾ ഉണ്ട്. പെസഹാ വ്യാഴവും ദുഃഖ വെള്ളിയും. യേശു ദേവൻ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴവും അതിനെ തുടർന്നുള്ള ദുഃഖ വെള്ളിയും. ദുഃഖ വെള്ളിയിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയുമാണ് വിശ്വാസികൾ അനുസ്മരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.