HOME » NEWS » World » KNOW SOME OF THE FEATURES OF THE HOSPITAL WHERE PRINCE HARRY AND MEGAN MARKLE DAUGHTER WAS BORN GH

ഹാരി രാജകുമാരന്റേയും മേഗൻ മാർക്കലിന്റെയും മകൾ ലിലിബെറ്റ് ജനിച്ച ആശുപത്രിയുടെ ചില പ്രത്യേകതകൾ അറിയാം

1888 ൽ 50 സ്ത്രീകൾ ചേർന്ന് അവരുടെ സമൂഹത്തിന് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടേജ് സ്ഥാപിച്ചത്.

News18 Malayalam | news18-malayalam
Updated: June 9, 2021, 2:14 PM IST
ഹാരി രാജകുമാരന്റേയും മേഗൻ മാർക്കലിന്റെയും മകൾ ലിലിബെറ്റ് ജനിച്ച ആശുപത്രിയുടെ ചില പ്രത്യേകതകൾ അറിയാം
Credits: Reuters
  • Share this:
ബ്രിട്ടീഷ് രാജകുമാരൻ ഹാരിയ്ക്കും മേഗൻ മെർക്കലിനും ജൂൺ 4ന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. യുഎസിലെ കാലിഫോർണിയയിലെ സാന്താ ബാർബറ കോട്ടേജ് ഹോസ്പിറ്റലിലാണ് മേഗൻ മകൾ ലിലിബെറ്റ് ഡയാന മൌണ്ട് ബാറ്റൺ-വിൻഡ്‌സറിന് ജന്മം നൽകിയത്. ഹാരി രാജകുമാരനും മേഗൻ മെർക്കലും തങ്ങളുടെ രണ്ടാമത്തെ കുട്ടിയായ ലിലിയുടെ വരവ് ആർക്കെവൽ ഫൌണ്ടേഷൻ വെബ്‌സൈറ്റിലൂടെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ 11.40 ന് കുഞ്ഞ് ജനിച്ചുവെന്നും 7 പൌണ്ടും 11 ഔൺസുമാണ് കുഞ്ഞിന്റെ തൂക്കമെന്നും പ്രസ്താവനയിൽ അറിയിച്ചിരുന്നു.

മുത്തശ്ശിയായ ഡയാന രാജകുമാരിയുടെ പേരാമ് കുഞ്ഞിന് നൽകിയിരിക്കുന്നത്. രാജ്ഞിയുടെ കുടുംബത്തിലെ വിളിപ്പേരായിരുന്നു ലിലിബെറ്റ്. കുഞ്ഞിന്റെ പേര് വാർത്തകളിൽ ഇടം നേടിയതിന് ഒപ്പം പ്രസവത്തിന് മേഗൻ തിരഞ്ഞെടുത്ത ആശുപത്രിയെക്കുറിച്ചും വാർത്തകൾ പുറത്തു വന്നു.


സാന്താ ബാർബറ കോട്ടേജ് ഹോസ്പിറ്റലിൽ വച്ചാണ് മേഗൻ ലിലിബെറ്റിന് ജന്മം നൽകിയത്. ആശുപത്രിയുടെ വെബ്‌സൈറ്റ് അനുസരിച്ച്, 1888 ൽ 50 സ്ത്രീകൾ ചേർന്ന് അവരുടെ സമൂഹത്തിന് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടേജ് സ്ഥാപിച്ചത്. കൂടാതെ നഗരത്തിലെ ആദ്യത്തെ ആശുപത്രിക്കായി ഇവർ 6000 ഡോളർ സമാഹരിച്ചിരുന്നു. വിവിധ ഡിപ്പാർട്ട്മെന്റുകൾക്കായി വ്യത്യസ്ത കോട്ടേജുകൾ നിർമ്മിക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് “കോട്ടേജ്” എന്ന പേര് തിരഞ്ഞെടുത്തതെന്നും എന്നാൽ അത് ചെലവേറിയത് ആയതിനാൽ 25 കിടക്കകളുള്ള റെഡ്‍വുഡ് കെട്ടിടം നിർമ്മിക്കുകയായിരുന്നുവെന്നും വെബ്സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു.

You may also like:ഉദ്ധാരണ പ്രശ്നങ്ങൾക്ക് പരിഹാരമായി 'കളരിസൂത്ര'യുമായി ബോളിവുഡ് നടൻ; വീഡിയോ വൈറൽ

1891 ഡിസംബർ 8 ന് ആശുപത്രി ഔദ്യോഗികമായി പ്രവ‍ർത്തനം ആരംഭിച്ചു. മേരി ആഷ്‌ലി ആശുപത്രിയുടെ ആദ്യത്തെ ബോർഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1918 ലെ ഫ്ലൂ പകർച്ചവ്യാധി, 1925 ലെ ഭൂകമ്പങ്ങൾ, വിവിധ വെള്ളപ്പൊക്കങ്ങൾ, തീപിടുത്തങ്ങൾ എന്നിവപോലുള്ള വലിയ വെല്ലുവിളികൾക്കിടയിലും ഈ ആരോഗ്യസംരക്ഷണ കേന്ദ്രം ആളുകൾക്ക് മികച്ച സേവനം വാഗ്ദാനം ചെയ്തിരുന്നു. പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അമ്മമാ‍ർ ഇവിടെ പ്രസവിച്ചിട്ടുള്ളതായാണ് വിവരം.

ആശുപത്രിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് അനുസരിച്ച്, ഇവിടുത്തെ ആദ്യത്തെ നഴ്‌സുമാർ 8 മണിക്കൂറിന് മുകളിൽ ഇവിടെ ജോലി ചെയ്തിരുന്നു. ദിവസവും മൂന്ന് ഷിഫ്റ്റുകൾ വരെ ചെയ്തവരുണ്ട്. 2014 ൽ, യു‌എസിലെ ആശുപത്രികളെ പ്രതിവർഷം റാങ്കുചെയ്യുന്ന സോളിയന്റ് ഹെൽത്ത് രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രിയായി സാന്താ ബാർബറ കോട്ടേജിനെ തിര‍ഞ്ഞെടുത്തു.

പ്രതിവർഷം 2,400 കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സാന്താ ബാർബറ ഹോസ്പിറ്റലിലേയ്ക്ക്, മോണ്ടെസിറ്റോയിലെ റോയൽ ദമ്പതികളുടെ വീട്ടിൽ നിന്ന് 10 മിനിറ്റ് യാത്ര ചെയ്താൽ മതി. പ്രാദേശിക കലാകാരന്മാരുടെ കലാസൃഷ്ടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ ആശുപത്രിയിൽ പ്രസവ മുറിയിൽ വരെ വൈ-ഫൈ സജ്ജീകരിച്ചിട്ടുണ്ട്.
Published by: Naseeba TC
First published: June 9, 2021, 2:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories