News18 MalayalamNews18 Malayalam
|
news18
Updated: November 6, 2020, 11:59 PM IST
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ
- News18
- Last Updated:
November 6, 2020, 11:59 PM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് പാർക്കിൻസൻസ് രോഗമാണെന്നും ഇക്കാരണത്താൽ ആരോഗ്യകാരണങ്ങൾ മുൻ നിർത്തി അദ്ദേഹം സ്ഥാനമൊഴിയാൻ പോകുകയാണെന്നുമുള്ള വാർത്തകളെ തള്ളി ക്രംലിൻ.
ഇത് ശുദ്ധ അസംബന്ധമാണെന്നും റഷ്യൻ പ്രസിഡന്റിന് യാതൊരുവിധ കുഴപ്പവുമില്ലെന്നും ക്രംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പുടിൻ സമീപകാലത്ത് സ്ഥാനമൊഴിയാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
You may also like:മറവിരോഗിയായ 89കാരനെ 19കാരി വിവാഹം കഴിച്ചു; ജയിലിൽ അടയ്ക്കണമെന്ന് സോഷ്യൽ മീഡിയ; അധികാരികൾ ഇടപെടണമെന്നും ആവശ്യം [NEWS]തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാം [NEWS] A P Abdullakutty | ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തയാൾ പിടിയിൽ [NEWS]
ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രമായ 'ദ് സൺ' ആയിരുന്നു പുടിൻ സ്ഥാനമൊഴിയാൻ പോകുകയാണെന്ന രീതിയിലുള്ള വാർത്തകൾ പുറത്തു വിട്ടത്. അറുപത്തിയെട്ടു വയസുള്ള പുടിന് പാർക്കിൻസൺസ് രോഗമാണെന്നും അടുത്ത വർഷം ആദ്യത്തോടെ അദ്ദേഹം സ്ഥാനമൊഴിയും എന്നുമായിരുന്നു റിപ്പോർട്ട്.
മോസ്കോയിലെ ഒരു റേഡിയോ സ്റ്റേഷനുമായി റഷ്യൻ രാഷ്ട്രീയ നിരീക്ഷകനായ പ്രഫസർ വലേറി സൊലേവ് മോസ്കോയിലെ ഒരു റേഡിയോ സ്റ്റേഷനുമായി നടത്തിയ സംഭാഷണം ഉദ്ധരിച്ച് ആയിരുന്നു 'ദ് സൺ' റിപ്പോർട്ട് നൽകിയത്.
പുടിന്റെ ആദ്യവിവാഹത്തിൽ നിന്നുള്ള രണ്ടു പെൺമക്കളും പുടിന്റെ കാമുകി അലീന കബേവയും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാൻ റഷ്യൻ പ്രസിഡന്റിനെ സമ്മർദ്ദത്തിലാക്കിയെന്ന് ആയിരുന്നു റിപ്പോർട്ട്. 2000 ത്തിൽ റഷ്യൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട പുടിൻ ഈ പദവിയിൽ ഏറ്റവും അധിക കാലം തുടരുന്നയാൾ കൂടിയാണ്. 2024 ലാണ് പുടിന്റെ നിലവിലെ കാലാവധി അവസാനിക്കുക.
Published by:
Joys Joy
First published:
November 6, 2020, 11:59 PM IST